ടാറ്റാ ഡോകോമോ ഡൂ ബിഗ് സിംപോസിയം സംഘടിപ്പിച്ചു

ടാറ്റാ ഡോകോമോ ഡൂ ബിഗ് സിംപോസിയം സംഘടിപ്പിച്ചു

കൊച്ചി: എന്റര്‍പ്രൈസസ് മേഖലയില്‍ മുന്‍നിരയിലുള്ള ബിസിനസ് സേവന ദാതാക്കളില്‍ ഒന്നായ ടാറ്റാ ഡോകോമോ ബിസിനസ് സര്‍വീസസ് അവരുടെ വാര്‍ഷിക മള്‍ട്ടി-സിറ്റി ലീഡര്‍ഷിപ്പ് പ്ലാറ്റ്‌ഫോമായ ഡൂ ബിഗ് സിംപോസിയം കൊച്ചിയില്‍ സംഘടിപ്പിച്ചു. ഡിജിറ്റല്‍ ഡിവിഡന്റ്‌സ് ആയിരുന്നു ഈ സിംപോസിയത്തിലെ പ്രധാന ചര്‍ച്ചാ വിഷയം. സിഇഒമാര്‍, വിവിധ മേഖലകളില്‍ നിന്നുള്ള ബിസിനസ് പ്രമുഖര്‍, സംരംഭകര്‍, സിഐഒ മാര്‍ തുടങ്ങി 200ല്‍ കൂടുതല്‍ പേര്‍ ഡൂ ബിഗ് സിംപോസിയ ത്തില്‍ പങ്കെടുത്തു. ഡിജിറ്റല്‍ സാങ്കേതികവിദ്യയുടെ അഭാവം ഒരു കമ്പനിയുടെ പ്രവര്‍ത്തനത്തെ എങ്ങനെ ബാധിക്കുന്നുവെന്നും കൂടുതല്‍ പ്രവര്‍ത്തനക്ഷമത കൈവരിക്കുന്നതിനും കസ്റ്റമേഴ്‌സുമായി കൂടുതല്‍ ബന്ധം സ്ഥാപിക്കുന്നതിനും ജോലിഭാരം നിയന്ത്രിക്കുന്നതിനും ഒരു കമ്പനി ഡിജിറ്റല്‍ സാങ്കേതികവിദ്യകള്‍ എങ്ങനെ സ്വീകരിക്കണമെന്നും പ്രയോജനപ്പെടുത്തണമെന്നും ഉള്ള ചര്‍ച്ചകള്‍ക്ക് ടാറ്റാ ഡോകോമോ നേതൃത്വം നല്‍കി.

ഹാരിസണ്‍ മലയാളം ലിമിറ്റഡിന്റെ ഡയറക്റ്ററും സിഇഒയുമായ എന്‍ ധര്‍മ്മരാജ്, തൈറോകെയര്‍ ടെക്‌നോളജീസിന്റെ സ്ഥാപകനും സിഇഒയുമായ ഡോ. എ വേലുമണി, എസ് ബി ഗ്ലോബല്‍ എജൂക്കേഷണല്‍ റിസോഴ്‌സസ് പ്രൈവറ്റ് ലിമിറ്റഡിന്റെ സിഇഒ കെ വി വിനയരാജന്‍, മണപ്പുറം ഫിനാന്‍സ് ലിമിറ്റഡിന്റെ മാര്‍ക്കറ്റിംഗ് ഹെഡ് മീര ഹരിദാസ്, ടാറ്റാ ടെലിസര്‍വീസസിന്റെ എന്റര്‍പ്രൈസസ് വിഭാഗം പ്രസിഡന്റ് പ്രതീക് പാഷീന്‍ എന്നിവര്‍ സിംപോസിയത്തില്‍ സംസാരിച്ചു.

Comments

comments

Categories: Branding