സഹകരണ സമരം: സുധീരന്‍ നിലപാട് കര്‍ശനമാക്കുന്നു

സഹകരണ സമരം: സുധീരന്‍ നിലപാട് കര്‍ശനമാക്കുന്നു

 

തിരുവനന്തപുരം: സഹകരണ വിഷയത്തില്‍ യുഡിഎഫില്‍ കലാപം. സംയുക്ത സമരത്തിന് യുഡിഎഫ് തയാറാണെന്ന വാര്‍ത്ത തെറ്റാണെന്നു കെപിസിസി അധ്യക്ഷന്‍ വി.എം. സുധീരന്‍. പ്രശ്‌നത്തില്‍ ഏതു തരത്തില്‍ പ്രതിഷേധിക്കുമെന്നത് പിന്നീട് തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
പാര്‍ട്ടി പ്രവര്‍ത്തകരുടെ ആശങ്കയാണ് താന്‍ പങ്കുവെക്കുന്നത്. കെപിസിസി അധ്യക്ഷന്‍ പ്രവര്‍ത്തിക്കുന്നത് തന്നിഷ്ട പ്രകാരമല്ലെന്നും സുധീരന്‍ മാധ്യമങ്ങളോട് പറഞ്ഞു.
യുഡിഎഫ് ഭരണത്തിലുള്ള സഹകരണ സ്ഥാപനങ്ങളെ തകര്‍ക്കാന്‍ നീക്കം നടത്തുന്ന എല്‍ഡിഎഫുമായി ചേര്‍ന്ന് സംയുക്ത സമരം വേണ്ടെന്ന നിലപാടാണ് സുധീരന്‍ നേരത്തെ സ്വീകരിച്ചത്. എന്നാല്‍, തിങ്കളാഴ്ച ചേര്‍ന്ന മുന്നണി യോഗം സുധീരന്റെ നിലപാട് തള്ളിയെന്നും സംയുക്ത സമരത്തിന് തീരുമാനിച്ചെന്നും വാര്‍ത്തകള്‍ വന്നിരുന്നു. ഈ സാഹചര്യത്തിലാണു നിലപാട് വ്യക്തമാക്കി സുധീരന്‍ രംഗത്തെത്തിയത്.

Comments

comments

Categories: Politics

Related Articles