ബിസിനസുകള്‍ തളരാതെ നോക്കണം: സുധീര്‍ ബാബു

ബിസിനസുകള്‍ തളരാതെ നോക്കണം: സുധീര്‍ ബാബു

 

കൊച്ചി: കള്ളപ്പണത്തിനെതിരെയും കള്ളനോട്ടിനെതിരെയുമുള്ള പോരാട്ടം ബിസിനസ് സംരംഭങ്ങളെ എതിരായി ബാധിക്കാതിരിക്കുവാനുള്ള ജാഗ്രത കേന്ദ്ര സര്‍ക്കാര്‍ പുലര്‍ത്തേണ്ടതുണ്ടെന്ന് ഡിവാലര്‍ കണ്‍സള്‍ട്ടന്റ്‌സ് മേധാവിയും ആര്‍ട്ട് ഓഫ് ലിവിംഗ് മീഡിയ ചെയര്‍മാനുമായ സുധീര്‍ ബാബു. നിയന്ത്രണങ്ങള്‍ക്കിടയില്‍ ബിസിനസുകള്‍ സുഗമമായി മുന്നോട്ട് കൊണ്ടുപോകുവാനുള്ള മാര്‍ഗ്ഗങ്ങള്‍ കൂടി സിസ്റ്റത്തിന്റെ ഭാഗമാവണമെന്ന് അദ്ദേഹം പറഞ്ഞു.

ബിസിനസ് ചെയ്യുന്നവരുടെ മനസ്സില്‍ ഭയം വളര്‍ത്തുന്ന സമീപനം ആവരുത് ഗവണ്‍മെന്റ് സ്വീകരിക്കുന്നത്. ഭാവിയില്‍ ഇത് സംരംഭങ്ങളെ ദോഷകരമായി ബാധിക്കും. വ്യക്തികള്‍ക്കും ബിസിനസുകള്‍ക്കും ഒരേ നിയന്ത്രണങ്ങള്‍ അല്ല വേണ്ടത്. ഇതില്‍ മാറ്റം വരുത്താന്‍ സര്‍ക്കാര്‍ തയ്യാറാവണം. വ്യാപകമായ റെയ്ഡുകളും വേട്ടയാടലുകളും രാജ്യത്തിന്റെ വ്യാവസായിക അന്തരീക്ഷത്തെ ഭയത്തിലാഴ്ത്തും. ഇത് ബിസിനസുകളെ പിന്നോട്ടടിപ്പിക്കും. പടി പടിയായുള്ള മാറ്റങ്ങള്‍ കൊണ്ടേ കള്ളപ്പണം തടുക്കുവാനാകൂ. കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധ അടിയന്തിരമായി ഈ കാര്യത്തില്‍ പതിയണം. ബിസിനസുകള്‍ക്ക് ഗുണപരമായ രീതിയില്‍ നിയന്ത്രണങ്ങള്‍ക്ക് മാറ്റം വരുത്തണമെന്നും സുധീര്‍ ബാബു പറഞ്ഞു.

Comments

comments

Categories: Branding