ഇ-കൊമേഴ്‌സ് ഗ്രോസറി ബിസിനസിലേക്ക് ചുവടുവെച്ച് സ്‌പെന്‍സേര്‍സ്

ഇ-കൊമേഴ്‌സ് ഗ്രോസറി ബിസിനസിലേക്ക് ചുവടുവെച്ച് സ്‌പെന്‍സേര്‍സ്

 
കൊല്‍ക്കത്ത: രാജ്യത്തെ നാലാമത്തെ വലിയ ഫുഡ് ആന്‍ഡ് ഗ്രോസറി റീട്ടെയ്‌ലര്‍മാരായ സ്‌പെന്‍സേര്‍സ് റീട്ടെയ്ല്‍ ന്യൂഡെല്‍ഹി, കൊല്‍ക്കത്ത എന്നിവിടങ്ങളില്‍ സ്വന്തം ഫുഡ് ആന്‍ഡ് ഗ്രോസറി ഇ-കൊമേഴ്‌സ് വെഞ്ച്വര്‍ ആരംഭിക്കുന്നു. ഇതിന്റെ ഭാഗമായി ആമസോണ്‍ ഉള്‍പ്പെടെ മൂന്നു ഇ-വിപണികളുമായി സഹകരിക്കുന്നതിന് കമ്പനി ചര്‍ച്ചകള്‍ നടത്തി വരികയാണ്. 37 ഹൈപ്പര്‍മാര്‍ക്കറ്റുകളും 12 സൂപ്പര്‍മാര്‍ക്കറ്റുകളുമുള്ള സ്ഥാപനം ദക്ഷിണേന്ത്യയിലെ ആറു നഗരങ്ങളില്‍കൂടി പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ പദ്ധതിയിടുന്നുണ്ടെന്ന് ആര്‍പി സന്‍ജീവ് ഗോയെങ്ക ഗ്രൂപ്പ് റീട്ടെയല്‍ ബിസിനസ് തലവന്‍ ശ്വാശത് ഗോയെങ്ക അറിയിച്ചു. ഉപഭോക്താക്കള്‍ ഷോപ്പിംഗിനായി മുടക്കുന്ന പണത്തിന്റെ 40 മുതല്‍ 50 ശതമാനവും ഫുഡ് ആന്‍ഡ് ഗ്രോസറി വാങ്ങുന്നതിനാണ് ഉപയോഗിക്കുന്നതെന്നും ഇതില്‍ 30 ശതമാനം രൂപയും ഓര്‍ഗനൈസ്ഡ് റീട്ടെയ്ല്‍ ഷോപ്പുകളിലാണ് ചെലവഴിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ബിസിനസ് തന്ത്രത്തിന്റെ ഭാഗമായി സൂപ്പര്‍മാര്‍ക്കറ്റ് സ്റ്റോറുകള്‍ നവീകരിച്ച് ഇ-കൊമേഴ്‌സ് ഫുള്‍ഫില്‍ സെന്ററുകള്‍ കൂടിയാക്കുന്നതിന് കമ്പനി പദ്ധതിയിടുന്നുണ്ട്. കഴിഞ്ഞ ഡിസംബറില്‍ സ്‌പെന്‍സേര്‍സ് ഇ-കൊമേഴ്‌സ് സ്റ്റാര്‍ട്ടപ്പായ മെറാഗ്രോസര്‍ ഡോട്ട് കോമിനെ ഏറ്റെടുത്തിരുന്നു.

Comments

comments

Categories: Branding