ഇ-വാലറ്റ് മാര്‍ഗം സ്വീകരിച്ച് ഒഡീഷയിലെ ചെറുകിട കച്ചവടക്കാര്‍

ഇ-വാലറ്റ് മാര്‍ഗം സ്വീകരിച്ച് ഒഡീഷയിലെ ചെറുകിട കച്ചവടക്കാര്‍

 

കറന്‍സി പിന്‍വലിച്ചതിനെ തുടര്‍ന്ന് നോട്ടുകള്‍ക്ക് ക്ഷാമമനുഭവപ്പെടുന്ന അവസരത്തില്‍ പേയ്‌മെന്റിന് പുതിയ വഴി സ്വീകരിച്ചിരിക്കുകയാണ് ഒഡീഷന്‍ തലസ്ഥാനമായ ഭുവനേശ്വറിലെ ചെറുകിട കച്ചവടക്കാര്‍. സാധാരണക്കാരെ സഹായിക്കാനും ബിസിനസ് തടസങ്ങളില്ലാതെ കൊണ്ടുപോകുന്നതിനും മൊബീല്‍, ഓണ്‍ലൈന്‍ പേയ്‌മെന്റ് മാര്‍ഗങ്ങളാണ് ഇവര്‍ സ്വീകരിച്ചിരിക്കുന്നത്. തെരുവു കച്ചവടക്കാരും പലചരക്ക് കടക്കാരും ഉപഭോക്താക്കള്‍ക്ക് ഇ-വാലറ്റ് സംവിധാനം അനുവദിച്ചിട്ടുണ്ട്. സാഹചര്യം മുതലാക്കികൊണ്ട് മൊബീല്‍ വാലറ്റ് കമ്പനികള്‍ കടയുടമകളെ സമീപിക്കുകയും പണമിടപാടുകള്‍ക്കായി തങ്ങളുടെ ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്ന പ്രവണതയുമുണ്ട്.

Comments

comments

Categories: Business & Economy