സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഉണര്‍വേകാന്‍ സെബി

സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഉണര്‍വേകാന്‍ സെബി

ന്യൂഡെല്‍ഹി: വെഞ്ച്വര്‍ കാപ്പിറ്റലുകള്‍ക്കുള്ള മിനിമം ഏയ്ഞ്ചല്‍ ഫണ്ട് പരിധി ഇന്‍വെസ്റ്റമെന്റ് 25 ലക്ഷത്തില്‍ നിന്ന് 50 ലക്ഷമാക്കി ഉയര്‍ത്താന്‍ സെബി പദ്ധതിയിടുന്നു. പ്രാരംഭഘട്ടത്തിലുള്ള സ്റ്റാര്‍ട്ടപ്പ് ആവാസ വ്യവസ്ഥയ്ക്ക് പുതിയ ഉണര്‍വേകുകയെന്ന ലക്ഷ്യത്തോടെയാണ് നടപടി. വിദേശ നിക്ഷേപം നടത്താനുള്ള ഏയ്ഞ്ചല്‍ ഫണ്ട് 25 ശതമാനം വരെ അനുവദിക്കാനും സ്റ്റാര്‍ട്ടപ്പുകള്‍ക്കുള്ള നിര്‍വചനവും സ്റ്റാര്‍ട്ടപ്പ് നിയന്ത്രണങ്ങളും ക്രമീകരിക്കാനും സെബി ആലോചിക്കുന്നുണ്ട്.

ഏയ്ഞ്ചല്‍ ഫണ്ട് ലഭിക്കുന്നതിന് മൂന്നു വര്‍ഷം മുമ്പേ സ്റ്റാര്‍ട്ടപ്പുകള്‍ ലീഗല്‍ കോര്‍പറേഷനായി മാറിയിരിക്കണം എന്നാണ് സെബി നിഷ്‌കര്‍ഷിക്കുന്നത്. ഇത് അഞ്ച് വര്‍ഷമായി മാറാന്‍ സാധ്യതയുണ്ട്. ഒരു വെഞ്ച്വര്‍ കാപിറ്റല്‍ സ്ഥാപനത്തിന് മൂന്നു വര്‍ഷം വരെ ഏയ്ഞ്ചല്‍ ഫണ്ട് ലോക്ക് ചെയ്യാനും കഴിയും. ഇത് ഒരുവര്‍ഷ കാലയളവിലേക്കു മാറാം.

സെബി ഓള്‍ട്ടര്‍നേറ്റീവ് ഇന്‍വെസ്റ്റ് ഫണ്ട്(എഐഎഫ്) നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട ചട്ടങ്ങളില്‍ ദേഭഗതി കൊണ്ടുവരുന്നതു സംബന്ധിച്ച് ഈ ആഴ്ച ചര്‍ച്ച നടത്തുമെന്നാണ് കരുതുന്നത്. ഏയ്ഞ്ചല്‍ ഫണ്ടിന്റെ ഉപവിഭാഗമായ എഐഎഫ് പരമ്പരാഗത സാമ്പത്തിക ഉറവിടങ്ങളായ ബാങ്കുകളില്‍ നിന്നും മറ്റ് സാമ്പത്തിക സേവന സ്ഥാപനങ്ങളില്‍ നിന്നും ധനസഹായം ലഭിക്കാന്‍ ബുദ്ധിമുട്ടുള്ള ചെറിയ നവസംരംഭങ്ങള്‍ക്ക് ഫണ്ട് നല്‍കിവരുന്നുണ്ട്. ഇത് രാജ്യത്തെ സംരംഭകത്വത്തെ പ്രോല്‍സാഹിപ്പിക്കാന്‍ സഹായിക്കുന്നു. കൂടാതെ സംരംഭകര്‍ക്ക് മെന്ററിംഗും എഐഎഫ് നല്‍കുന്നുണ്ട്. നിലവില്‍ 266 എഐഎഫുകളാണ് സെബിയില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതില്‍ നാല് ഏയ്ഞ്ചല്‍ ഫണ്ടുകള്‍ ഉള്‍പ്പെടെ 84 എണ്ണം ഒന്നാം കാറ്റഗറിക്ക് കീഴിലാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

Comments

comments

Categories: Entrepreneurship