നോട്ട് അസാധുവാക്കല്‍: ഐസിഐസിഐക്ക് ലഭിച്ചത് 32,000 കോടിയുടെ നിക്ഷേപം

നോട്ട് അസാധുവാക്കല്‍:  ഐസിഐസിഐക്ക് ലഭിച്ചത്  32,000 കോടിയുടെ നിക്ഷേപം

 

 

മുംബൈ: ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ നിരോധിച്ചതിനു ശേഷം മുന്‍നിര സ്വകാര്യ ബാങ്കായ ഐസിഐസിഐക്ക് ലഭിച്ചത് 32,000 കോടി രൂപയുടെ നിക്ഷേപം. ബാങ്ക് മാനേജിംഗ് ഡയറക്റ്ററും ചീഫ് എക്‌സിക്യൂട്ടിവുമായ ചന്ദ കൊച്ചാര്‍ അറിയിച്ചതാണ് ഇക്കാര്യം.
ഏകദേശ കണക്കുകള്‍ പ്രകാരം 32,000 കോടി രൂപയുടെ നിക്ഷേപം ബാങ്കിലേക്കെത്തി- കൊച്ചാര്‍ പറഞ്ഞു. ആവശ്യത്തിന് നോട്ടുകള്‍ രാജ്യത്ത് ലഭ്യമാണെന്നും ബാങ്ക് ശാഖകളും എടിഎമ്മുകളും പ്രവര്‍ത്തിക്കുന്നതിലെ പോരായ്മകള്‍ കാരണം വിതരണത്തിന് സമയമെടുക്കുമെന്നും, നോട്ട് പിന്‍വലിക്കല്‍ സൃഷ്ടിച്ച ബുദ്ധിമുട്ടുകള്‍ മൂലം ആളുകള്‍ ക്ഷുഭിതരാണെന്ന റിപ്പോര്‍ട്ടുകളോട് പ്രതികരിക്കവെ അവര്‍ വ്യക്തമാക്കി. 500 രൂപയുടെ പുതിയ നോട്ടുകള്‍ എടിഎമ്മുകളില്‍ വൈകാതെ ലഭ്യമായി തുടങ്ങുമെന്നും അപ്പോള്‍ ഉപഭോക്താക്കള്‍ അനുഭവിക്കുന്ന സമ്മര്‍ദ്ദം കുറയുമെന്നും കൊച്ചാര്‍ സൂചിപ്പിച്ചു. ചെറിയ നഗരങ്ങളിലെ ആശുപത്രി പോലുള്ള സ്ഥലങ്ങളില്‍ ഐസിഐസിഐ മൊബീല്‍ ബ്രാഞ്ചുകള്‍ ഒരുക്കിത്തുടങ്ങിയിട്ടുണ്ട്. സര്‍ക്കാരിന്റെ നടപടി ഡിജിറ്റല്‍ രൂപത്തിലെ പണമിടപാട് വര്‍ധിക്കുന്നതിന് ഇടയാക്കി. എടിഎം കാര്‍ഡുകള്‍ ഉപയോഗിച്ച് പണം പിന്‍വലിക്കുന്ന പ്രവണത വര്‍ധിച്ചതായും കൊച്ചാര്‍ കൂട്ടിച്ചേര്‍ത്തു.

Comments

comments

Categories: Banking