കാഷ്‌ലെസ് യാത്ര പ്രോല്‍സാഹിപ്പിക്കാന്‍ പ്രചരണ പരിപാടിയുമായി ഒല

കാഷ്‌ലെസ് യാത്ര പ്രോല്‍സാഹിപ്പിക്കാന്‍ പ്രചരണ പരിപാടിയുമായി ഒല

രാജ്യത്ത് 500, 1000 നോട്ടുകള്‍ പിന്‍വലിച്ച സാഹചര്യത്തില്‍ യാത്രക്കായി ജനങ്ങളെ കാഷ്‌ലെസ് പേയ്‌മെന്റ് സംവിധാനങ്ങള്‍ ഉപയോഗിക്കാന്‍ പ്രേരിപ്പിക്കുന്ന പ്രചരണവുമായി രംഗത്തെത്തിയിരിക്കുകയാണ് കാബ് അഗ്രഗ്രേറ്റേഴ്‌സായ ഒല. ‘ നഹി രുക്കേഗാ ഇന്ത്യ; കാഷ്‌ലെസ് ചലേങ്കാ ഇന്ത്യ’ എന്ന മള്‍ട്ടിചാനല്‍ പ്രചരണ പരിപാടി വഴി കാശുണ്ടായാലും ഇല്ലെങ്കിലും ജനങ്ങളെ യാത്രകള്‍ക്ക് പ്രോല്‍സാഹിപ്പിക്കുകയാണ് ചെയ്യുന്നതെന്ന് ഒല അറിയിച്ചു. ടെലിവിഷന്‍ പരസ്യം, അച്ചടി, ഡിജിറ്റല്‍ മാധ്യമങ്ങളിലെ പരസ്യം എന്നിവയുടെ പിന്തുണയോടെയാണ് ഒല പ്രചരണം സംഘടിപ്പിക്കുന്നത്. എച്ച്ഡിഎഫ്‌സി ബാങ്ക്, ഒല മണി തുടങ്ങിയവ വഴിയുള്ള കാഷ്ബാക്ക് ഓഫറുകളും പരസ്യത്തിനൊപ്പം ചേര്‍ത്തിട്ടുണ്ട്.

Comments

comments

Categories: Branding