തിരിച്ചുവരാന്‍ നോക്കിയ: സ്മാര്‍ട്ട്‌ഫോണ്‍ ബിസിനസില്‍ ശ്രദ്ധ കേന്ദ്രീകരിക്കും

തിരിച്ചുവരാന്‍ നോക്കിയ:  സ്മാര്‍ട്ട്‌ഫോണ്‍ ബിസിനസില്‍ ശ്രദ്ധ കേന്ദ്രീകരിക്കും

ചെന്നൈ: ഒരു കാലത്ത് മൊബീല്‍ ഫോണ്‍ വിപണിയെ അടക്കിവാണിരുന്ന നോക്കിയ തകര്‍ച്ചയില്‍ നിന്നും ഉയര്‍ത്തെഴുന്നേറ്റ് തിരിച്ചുവരവിനൊരുങ്ങുന്നു. അടുത്ത വര്‍ഷം സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ വീണ്ടും പ്രവേശിക്കുമെന്ന് കമ്പനി അറിയിച്ചു. കഴിഞ്ഞ ദിവസം സ്‌പെയ്‌നില്‍ സംഘടിപ്പിച്ച നോക്കിയ കാപ്പിറ്റല്‍ മാര്‍ക്കറ്റ്‌സ് ഡേ 2016ലാണ് കമ്പനി ഇക്കാര്യം പുറത്തുവിട്ടത്. ആവശ്യമായ സൗകര്യങ്ങളില്ലാത്തതിനാല്‍ ഫിന്നിഷ് കമ്പനിയായ എച്ച്എംഡി ഗ്ലോബലിനെയും തായ്‌വാനീസ് ഭീമന്‍ ഫോക്‌സ്‌കോണിനെയുമാണ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മിക്കാന്‍ നോക്കിയ ചുമതലപ്പെടുത്തിയിരിക്കുന്നത്. നോക്കിയ ബ്രാന്‍ഡഡ് ഫോണുകളും അനുബന്ധ ഉപകരണങ്ങളും വികസിപ്പിക്കുന്നതും മാര്‍ക്കറ്റ് ചെയ്യുന്നതും വില്‍ക്കുന്നതും എച്ച്എംഡി ആയിരിക്കും. ഫോക്‌സ്‌കോണ്‍ ആര്‍ ആന്‍ഡ് ഡി വിഭാഗവും ഉല്‍പ്പാദനവും കൈകാര്യം ചെയ്യും- നോക്കിയ വ്യക്തമാക്കി. നെറ്റ്‌വര്‍ക്ക് പ്രശ്‌നങ്ങള്‍ക്ക് ഏറ്റവും മികച്ച പരിഹാരം, കാര്യക്ഷമമായ ഹെല്‍പ്‌ഡെസ്‌ക് എന്നിവ ഐടി, സംരക്ഷണ ചെലവ് കുറയ്ക്കുന്നതിന് സഹായിക്കും. ഉപഭോക്താക്കള്‍ക്ക് മികച്ച അനുഭവമായിരിക്കും സ്മാര്‍ട്ട് ഫോണ്‍ നല്‍കുക-നോക്കിയആപ്ലിക്കേഷന്‍ വിഭാഗം പ്രസിഡന്റ് ഭാസ്‌കര്‍ ഗോര്‍ട്ടി പറഞ്ഞു.

Comments

comments

Categories: Branding, Trending