എംഎം മണി സത്യപ്രതിജ്ഞ ചെയ്തു

എംഎം മണി സത്യപ്രതിജ്ഞ ചെയ്തു

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും ഉടുമ്പന്‍ചോല എംഎല്‍എ യുമായ എംഎം മണി മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. വൈകിട്ട് രാജ്ഭവന്‍ അങ്കണത്തില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ പി സദാശിവം സത്യവാചകം ചൊല്ലിക്കൊടുത്തു. വൈദ്യുതി വകുപ്പാണ് മണി കൈകാര്യം ചെയ്യുക. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാകും മുതിര്ന്ന നേതാക്കളും ചടങ്ങില്‍ സന്നിഹിതരായി. മണിയുടെ കുടുംബാംഗങ്ങളും ഉടുമ്പന്‍ചോല നിവാസികളും എത്തിയിരുന്നു. ബന്ധുനിയമന വിവാദത്തെ തുടര്‍ന്ന് ഇപി ജയരാജന്‍ രാജി വെച്ച ഒഴിവിലാണ് മണി മന്ത്രിയാകുന്നത്. അഞ്ചുമാസമെത്തിയ പിണറായി മന്ത്രിസഭയിലെ ആദ്യ അഴിച്ചുപണിയാണിത്.

Comments

comments

Categories: Slider, Top Stories