ജിഡിപിയില്‍ 70 ബില്ല്യണ്‍ ഡോളര്‍ ഖനന മേഖല സംഭാവന ചെയ്യും: സിഐഐ

ജിഡിപിയില്‍ 70 ബില്ല്യണ്‍ ഡോളര്‍  ഖനന മേഖല സംഭാവന ചെയ്യും: സിഐഐ

 

ന്യൂഡെല്‍ഹി: ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തില്‍ (ഗ്രോസ് ഡൊമസ്റ്റിക് പ്രൊഡക്ഷന്‍, ജിഡിപി) പതിനഞ്ചു വര്‍ഷത്തിനകം 70 ബില്ല്യണ്‍ ഡോളര്‍ സംഭാവന ചെയ്യാന്‍ ഖനന മേഖലയ്ക്ക് കഴിയുമെന്ന് കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രിയുടെ (സിഐഐ) റിപ്പോര്‍ട്ട്. 60-70 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിന് ഖനന വ്യവസായം വഴിയൊരുക്കുമെന്നും സിഐഐ വിലയിരുത്തി.
ഉയര്‍ന്ന വളര്‍ച്ച സാധ്യമാകുന്ന ഖനന മേഖലയ്ക്ക് 2030 ഓടെ ജിഡിപിയില്‍ 70 ബില്ല്യണ്‍ ഡോളര്‍ കൂട്ടിച്ചേര്‍ക്കാനാവും. രാജ്യത്ത് നിരവധി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ ഖനന മേഖല നിര്‍ണ്ണായക പങ്കു വഹിക്കുന്നുണ്ട്. നിരവധി പേരെ ദാരിദ്ര്യത്തില്‍ നിന്ന് മുക്തമാക്കാനും ഇതിലൂടെ കഴിയും. ഖനന രംഗത്തെ വളര്‍ച്ച ത്വരിതപ്പെടുത്തുന്നതിലൂടെ 6-8 മില്ല്യണ്‍ തൊഴിലുകളും അധികമായി സൃഷ്ടിക്കപ്പെടുമെന്നും സിഐഐ ചൂണ്ടിക്കാട്ടി.
കഴിഞ്ഞ രണ്ടു വര്‍ഷമായി ഈ മേഖലയിലെ തടസങ്ങള്‍ അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ സുപ്രധാന നടപടികള്‍ കൈക്കൊണ്ടിരുന്നു. ഇതിലൊന്നാണ് മൈന്‍സ് ആന്‍ഡ് മിനറല്‍സ് (ഡെവലപ്‌മെന്റ് ആന്‍ഡ് റെഗുലേഷന്‍) ആക്ട് 2015. ലേലത്തിലൂടെ ഖനികളുടെ വിതരണം സുതാര്യമാക്കുന്നതിന് നിയമം സഹായകരമായി.
ഖനികളുടെ കാലാവധി 30 വര്‍ഷത്തില്‍ നിന്ന് 50 വര്‍ഷത്തിലേക്ക് ദീര്‍ഘിപ്പിച്ചു. നിലവില്‍ ഖനികളുടെ അംഗീകാരവും അനുമതിയും നേടിയെടുക്കുന്ന പ്രക്രിയ ഓരോ സംസ്ഥാനത്തും ഓരോ തരത്തിലാണ്. മാത്രമല്ല സങ്കീര്‍ണവുമാണ്. ഇത് ലളിതും വേഗത്തിലുമാക്കിയാല്‍ ഖനികളുടെ പ്രവര്‍ത്തന അനുമതിക്ക് വേണ്ടിവരുന്ന സമയം കുറയ്ക്കാനാവും. കൂടാതെ പാരിസ്ഥിതികാനുമതിക്കായും വളരെയധികം സമയം വേണ്ടിവരുന്നുണ്ട്. അന്വേഷണങ്ങളോട് പ്രതികരിക്കാനും അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനും പരിസ്ഥിതി മന്ത്രാലയം ഓണ്‍ലൈന്‍ പോര്‍ട്ടല്‍ ലോഞ്ച് ചെയ്‌തെങ്കിലും അതിതുവരെ വേണ്ടത്ര ഫലപ്രാപ്തിയിലെത്തിയില്ലെന്നും സിഐഐ വിലയിരുത്തി.

Comments

comments

Categories: Slider, Top Stories