‘ലിറ്റില്‍ റാംപ്’: രണ്ട് വീട്ടമ്മമാരുടെ വിജയകഥ

‘ലിറ്റില്‍ റാംപ്’: രണ്ട് വീട്ടമ്മമാരുടെ വിജയകഥ

dressതൃശൂര്‍ ചാവക്കാട്ടുള്ള അസ്‌ന മൊഹമ്മദ് ഷാജിലും ഷബാന നൗഷദ് അലിയും സാധാരണ വീട്ടമ്മമാരാണ്. ഇരുവരും അയല്‍ക്കാര്‍. കോഴിക്കോട് സ്വദേശിനിയായ അസ്‌ന വിവാഹം കഴിഞ്ഞെത്തിയപ്പോഴാണ് ഷബാനയെ പരിചയപ്പെടുന്നത്. എല്ലാ സ്ത്രീകളെയും പോലെ വീട്ടില്‍ കുടുംബവും കുട്ടികളുമായി സന്തോഷത്തോടെ കഴിയുന്നവര്‍.

വൈകുന്നേരങ്ങളില്‍ ഇരുവരും വെറുതെ സംസാരിച്ചിരിക്കും. വെറുതെ വീട്ടില്‍ ഇരുന്ന് ബോറടിക്കുന്നതിനെ കുറിച്ച് ഒരുദിവസം സംസാരിച്ചപ്പോഴാണ് എന്തെങ്കിലും സംരംഭം തുടങ്ങിയാലോ എന്ന ചിന്ത ഉണ്ടായത്. തങ്ങളുടെ വിനോദം ജോലിയാക്കി മാറ്റാന്‍ അസ്‌നയും ഷബാനയും തീരുമാനിച്ചത്. ഫാഷന്‍ ഡിസൈനിംഗ് പഠിച്ചിട്ടുണ്ട്. വരയ്ക്കാനും ഡിസൈന്‍ ചെയ്യാനും കഴിവുണ്ട്. തയ്യലും ഏകദേശം അറിയാം. എങ്കില്‍ പിന്നെ വസ്ത്രങ്ങള്‍ രൂപകല്‍പ്പന ചെയ്താലോ എന്ന ചര്‍ച്ചയായി. തയ്യല്‍ക്കടയായി തുടങ്ങാതെ വ്യത്യസ്തമായ സംരംഭമായിരിക്കണം തങ്ങളുടേതെന്ന ആശയത്തില്‍ നിന്നും ലിറ്റില്‍ റാംപ് എന്ന ഫേസ്ബുക്ക് പേജ് ഉദയം ചെയ്തത്. കുട്ടികള്‍ക്കുള്ള വസ്ത്രങ്ങള്‍ കടകളില്‍ പോയി എടുക്കാന്‍ വളരെ പ്രയാസമാണ്. മാത്രമവുമല്ല നല്ല വിലയും ഉണ്ടാകും. അവര്‍ക്കായി വസ്ത്രങ്ങള്‍ തയ്‌ച്ചെടുക്കണമെന്ന് വിചാരിച്ചാല്‍ അത്ര പെര്‍ഫെക്ടായി കിട്ടുകയുമില്ല. ഈ പോരായ്മകള്‍ പരിഹരിക്കണമെന്ന ലക്ഷ്യത്തോടെ ലിറ്റില്‍ റാംപ് എന്ന സംരംഭത്തിന് തുടക്കം കുറിച്ചു. കുട്ടികളുടേതായതിനാലാണ് ലിറ്റില്‍ റാംപ് എന്ന പേരിട്ടത്. പേര് നിര്‍ദേശിച്ചതാകട്ടെ ഷബാനയുടെ ഭര്‍ത്താവ് നൗഷാദും.

തയ്യല്‍ക്കട സ്ഥാപിക്കാതെ ഉപഭോക്താക്കളഉമായി നേരിട്ട് ഇവര്‍ ആശയവിനിമയം നടത്തുന്നില്ല. സോഷ്യല്‍മീഡിയയുടെ കാലമായതുകൊണ്ട് ഫെയ്‌സ്ബുക് പേജ് വഴിയാണ് അസ്‌നയും ഷബാനയും ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ അറിയുന്നത്. ആവശ്യക്കാര്‍ ഫെയ്‌സ്ബുക്കില്‍ തങ്ങള്‍ക്ക് വേണ്ടതെന്താണെന്ന് ഇവരോട് പറയും. ചിലര്‍ ഡിസൈന്‍ പറഞ്ഞു കൊടുക്കും. ചിലര്‍ അളവ് മാത്രം കൊടുത്ത് വസ്ത്രം രൂപകല്‍പ്പന ചെയ്യാന്‍ ഇവരോട് ആവശ്യപ്പെടും.

ആദ്യം കുട്ടികളുടെ വസ്ത്രങ്ങളാണ് രൂപകല്‍പ്പന ചെയ്തു കൊടുത്തതെങ്കിലും ഇവരുടെ കഴിവ് കണ്ട് നിരവധി സ്ത്രീകളും കൗമാരക്കാരും അവര്‍ക്ക് ഇണങ്ങുന്ന വസ്ത്രങ്ങള്‍ രൂപകല്‍പ്പന ചെയ്യാന്‍ ആവശ്യപ്പെട്ട് എത്തിത്തുടങ്ങി. 2014ലാണ് വില്‍പ്പന ആരംഭിച്ചത്. പിന്നീടങ്ങോട്ട് ജൈത്രയാത്ര തുടങ്ങുകയായിരുന്നു ലിറ്റില്‍ റാംപ്. തുണിയുടെ പ്രത്യേകത അനുസരിച്ചും രൂപകല്‍പ്പന അനുസരിച്ചും വസ്ത്രങ്ങളുടെ വിലയില്‍ മാറ്റം വരാറുണ്ട്. ഉപഭോക്താക്കളില്‍ നിന്നും നല്ല രീതിയിലുള്ള പ്രതികരണമാണ് ലഭിക്കുന്നതെന്നും വലിയ സ്വീകാര്യത അവര്‍ക്കിടയില്‍ നേടിയെടുക്കാന്‍ തങ്ങള്‍ക്ക് സാധിച്ചെന്നും ഷബാന പറയുന്നു. ഡിസൈനിങിലും സ്റ്റിച്ചിങിലും നിര്‍മാണത്തിലും തങ്ങള്‍ പ്രത്യേകത വരുത്തുന്നുണ്ടെന്നും ഷബാന പറഞ്ഞു.

15134500_1001585006635178_1758347350_nഎറണാകുളം, ബെംഗളൂരു, കോഴിക്കോട് തുടങ്ങിയിടങ്ങളില്‍ നിന്നെല്ലാമാണ് വസ്ത്രത്തിനുള്ള മെറ്റീരിയലുകള്‍ കണ്ടെത്തുന്നത്. നല്ല ക്വാളിറ്റിയുള്ള മെറ്റീരിയല്‍ മാത്രമാണ് തങ്ങള്‍ തെരെഞ്ഞെടുക്കുന്നതെന്ന് ഇവര്‍ പറയുന്നു. ഫേസ്ബുക് പേജ് കണ്ട് വസ്ത്രങ്ങള്‍ ഇഷ്ടപ്പെട്ട് കേരളത്തിന്‍ നിന്നു മാത്രമല്ല ബെംഗളൂരു ഉള്‍പ്പടെയുള്ളവിടഹ്ങളില്‍ നിന്ന് ഉപഭോക്താക്കള്‍ എത്താറുണ്ട്.

ഒഴിവുവേളകളിലാണ് ഇവര്‍ ലിറ്റില്‍ റാംപിനു വേണ്ടി പ്രവര്‍ത്തിക്കുന്നത്. ഓണം, ക്രിസ്തുമസ് തുടങ്ങിയ ഉത്സവ സീസണുകളില്‍ ഉപഭോക്താക്കളുടെ എണ്ണവും വര്‍ധിക്കാറുണ്ടെന്ന് ഷബാന ചൂണ്ടിക്കാട്ടുന്നു. ഇപ്പോള്‍ മൂന്ന് ടെയ്‌ലര്‍മാര്‍ ലിറ്റില്‍ റാംപിനു വേണ്ടി ജോലി ചെയ്യുന്നുണ്ട്. കുടുംബവും ഇവര്‍ക്ക് എല്ലാവിധ പിന്തുണയുമായി ഇവര്‍ക്കൊപ്പമുണ്ട്.

വെറുതെ വീട്ടില്‍ ഇരുന്ന് സമയം പാഴാക്കാതെ ഹോബി തൊഴിലാക്കി മാറ്റാമെന്നും അതിലൂടെ സ്വയംപര്യാപ്തത നേടാമെന്നും ഇവര്‍ കാണിച്ചു തരുന്നു. മറ്റുള്ള സ്ത്രീകള്‍ക്ക് ഒരു മാതൃകയാണ് ഷബാനയും അസ്മയും അവരുടെ കുഞ്ഞു സംരംഭം ലിറ്റില്‍ റാംപും.

Comments

comments

Categories: Women