‘ഇന്‍ഫോസിസ് പ്രൈസ് 2016’: ഡോ.അനില്‍ ഭരദ്വാജ് ഉള്‍പ്പടെ ആറ് പേര്‍ക്ക് 

‘ഇന്‍ഫോസിസ് പ്രൈസ് 2016’:  ഡോ.അനില്‍ ഭരദ്വാജ് ഉള്‍പ്പടെ ആറ് പേര്‍ക്ക് 

 

ബെംഗളൂരു: ‘ഇന്‍ഫോസിസ് പ്രൈസ് 2016’ വിജയികളെ പ്രഖ്യാപിച്ചു. ഇന്‍ഫോസിസ് സയന്‍സ് ഫൗണ്ടേഷനാണ്(ഐഎസ്എഫ്) വിജയികളെ പ്രഖ്യാപിച്ചത്. തിരുവനന്തപുരം വിക്രം സാരഭായ് സ്‌പേസ് സെന്റര്‍ സ്‌പേസ് ഫിസിക്‌സ് ലബോറട്ടറി ഡയറക്റ്റര്‍ ഡോ. അനില്‍ ഭരദ്വാജ്(ഭൗതികശാസ്ത്രം) ഉള്‍പ്പടെ ആറ് പേര്‍ക്ക് പുരസ്‌കാരം ലഭിച്ചു.

പ്ലാനെറ്ററി സയന്‍സില്‍ കരുത്തുറ്റ സംഭാവനകളാണ് ഡോ. അനില്‍ ഭരദ്വാജ് നല്‍കിയിട്ടുള്ളത്. പ്ലാനെറ്ററി എക്‌സ്‌റേയുടെ ഒറിജിന്‍ ആണ് ശ്രദ്ധേയം. ചന്ദ്രയാന്‍- 1,
മാഴ്‌സ് ഓര്‍ബിറ്റര്‍ മിഷന്‍ എന്നിവയില്‍ അദ്ദേഹം നടത്തിയ പരീക്ഷണവും ശ്രദ്ധേയങ്ങളാണ്.

എന്‍ജിനീയറിംഗ് ആന്‍ഡ് കംപ്യൂട്ടര്‍ സയന്‍സ്, ഹ്യുമാനിറ്റിസ്, ലൈഫ് സയന്‍സസ്, മാത്തമാറ്റിക്‌സ് സയന്‍സസ്, ഫിസിക്കല്‍ സയന്‍സസ്, സോഷ്യല്‍ സയന്‍സ് എന്നീ വിഭാഗങ്ങളില്‍െപ്പടുവന്നവരാണ് ഇന്‍ഫോസിസ് പ്രൈസ് 2016 ന് തെരഞ്ഞെടുക്കപ്പെട്ടത്.

ബെംഗളൂരു ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് കെമിക്കല്‍ എന്‍ജിനീയറിംഗ് ഡിപ്പാര്‍മെന്റിലെ പ്രൊഫ. വി കുമാരന്‍( എന്‍ജിനീയറിംഗ് കംപ്യൂട്ടര്‍ സയന്‍സ്), ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റി ചരിത്ര വിഭാഗം പ്രൊഫസര്‍ പ്രൊഫ. സുനില്‍ അമൃത്(ഹ്യൂമാനിറ്റീസ്), ഫരീദാബാദ് ട്രാന്‍സിലേഷന്‍ ഹെല്‍ത്ത് സയന്‍സ് ആന്‍ഡ് ടെക്‌നോളജി ഇന്‍സ്റ്റിറ്റ്യൂട്ട് എക്‌സിക്യൂട്ടീവ് ഡയറക്റ്റര്‍ ഡോ. ഗഗന്‍ദ്വീപ് കാങ്(ലൈഫ് സയന്‍സ്), സ്റ്റാന്‍ഫോഡ് യൂണിവേഴ്‌സിറ്റി ഗണിതശാസ്ത്ര വിഭാഗം പ്രൊഫ. അക്ഷയ് വെങ്കടേഷ് (ഗണിത ശാസ്ത്രം), കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റി ഇക്കണോമിക്‌സ് പ്രൊഫസര്‍ പ്രൊഫ. കൈവന്‍ മുന്‍ഷി(സാമൂഹ്യശാസ്ത്രം) എന്നിവരാണ് മറ്റ് വിജയികള്‍.

പ്രശസ്തരായ ശാസ്ത്രജ്ഞരും പ്രൊഫസര്‍മാരും അടങ്ങുന്ന ജൂറി കമ്മിറ്റിയുടെ 250 നാമനിര്‍ദ്ദേശത്തില്‍ നിന്നുമാണ് വിജയികളെ തെരഞ്ഞെടുത്തത്. 65 ലക്ഷം രൂപയും 22 കാരറ്റ് സ്വര്‍ണമെഡലും സാക്ഷ്യപത്രവുമാണ് വിജയികള്‍ക്ക് ലഭിക്കുന്നത്. അടുത്ത ജനുവരി ഏഴിന് ബെംഗളൂരുവില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍ നൊബേല്‍ സമ്മാനജേതാവും റോയല്‍ സൊസൈറ്റി പ്രസിഡന്റുമായ പ്രൊഫ. വെങ്കട്ടരാമന്‍ രാമകൃഷ്ണന്‍ പുരസ്‌കാരങ്ങള്‍ സമ്മാനിക്കും.

Comments

comments

Categories: Branding