കുറഞ്ഞ ചെലവില്‍ ഗ്രാമങ്ങളില്‍ വൈദ്യുതി എത്തിക്കാന്‍ പദ്ധതിയുമായി ഐഐടി മദ്രാസ്

കുറഞ്ഞ ചെലവില്‍ ഗ്രാമങ്ങളില്‍ വൈദ്യുതി എത്തിക്കാന്‍ പദ്ധതിയുമായി ഐഐടി മദ്രാസ്

ചെന്നൈ: ഐഐടി മദ്രാസ് വ്യവസായ മേഖലയുമായി സഹകരിച്ച് മൈക്രോഗ്രിഡ്‌സ് ഉപയോഗിച്ച് കുറഞ്ഞചെലവില്‍ ഗ്രാമങ്ങളില്‍ വൈദ്യുതി എത്തിക്കും. കൂടുതല്‍ കാര്യക്ഷമവും പരിസ്ഥിതി സൗഹൃദപരവുമായിരിക്കും പുതിയ പദ്ധതി. ഗ്രിഡ് കണക്ടഡ് (ജി.സി) സോളാര്‍ ഫോട്ടോവോള്‍ടെയ്ക്(പി.വി) ഉപയോഗിച്ചും കെട്ടിടങ്ങള്‍ക്കു മുകളില്‍ സ്ഥാപിക്കാന്‍ കഴിയുന്ന ചെറിയ സോളാര്‍ പി.വി പ്ലാന്റുകള്‍ ഉപയോഗിച്ചും അഞ്ചു വര്‍ഷത്തിനുള്ളില്‍ 40 ജിഗാവാട്ട് വൈദ്യുതി അധികം ഉല്‍പ്പാദിപ്പിക്കുന്നതിനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍.
മദ്രാസ് ഐഐടിയും പവര്‍ ആന്റ് ഓട്ടോമേഷന്‍ കമ്പനിയായ എബിബി ഇന്ത്യയും ചേര്‍ന്ന് ഗ്രിഡ് കണക്ഷന്‍ ഉപയോഗിച്ചോ അല്ലാതെയോ മള്‍ട്ടിപ്പിള്‍ മൈക്രോഗ്രിഡ് പ്രവര്‍ത്തിപ്പിച്ച് ചെറിയ ഗ്രാമങ്ങളില്‍ വൈദ്യുതി എത്തിക്കാനുള്ള സിസ്റ്റം വികസിപ്പിച്ചെടുക്കും. മേല്‍ക്കൂരകളില്‍ സ്ഥാപിച്ചിരിക്കുന്ന സോളാര്‍ പിവി യെ ആ ഗ്രാമത്തിന്റെ മൈക്രോഗ്രിഡുമായി ഏകീകരിക്കാനും പദ്ധതിയുണ്ട്.

ഇത്തരം ഗ്രിഡ് ക്ലസ്റ്ററുകള്‍ക്ക് ഊര്‍ജ്ജം ഉത്പാദിപ്പിക്കുവാനും പുനരുപയോഗ ഊര്‍ജത്തില്‍ നിന്ന് വൈദ്യുതി ഉല്‍പാദിപ്പിക്കുവാനും കഴിയും. മൈക്രോ ഗ്രിഡ്‌സിനെ നിലവിലുള്ള വിതരണശൃംഖലയുമായി ബന്ധിപ്പിക്കുന്നതിനാല്‍ ചെലവ് കുറയ്ക്കാനും സാധിക്കും.

Comments

comments

Categories: Branding