മഞ്ഞുപാളികള്‍ കൊണ്ട് വരള്‍ച്ചയെ നേരിട്ടു

മഞ്ഞുപാളികള്‍ കൊണ്ട് വരള്‍ച്ചയെ നേരിട്ടു

icefounഅമീര്‍ഖാന്‍ നായകനായെത്തിയ ‘ത്രീ ഇഡിയറ്റ്സ്’ എന്ന ബോളിവുഡ് സിനിമ ആരും മറക്കാന്‍ വഴിയില്ല. അപ്പോള്‍ ‘ഫുങ്ഷുക്ക് വാംഗ്ഡുവിനെ മറക്കുമോ? ഒരിക്കലുമില്ല.’രഞ്ചോദാസ് ശ്യാമള്‍ ദാസ് ചഞ്ചഡ്’ എന്ന പേരില്‍ ഇംപീരിയല്‍ കോളേജ് ഓഫ് എഞ്ചിനീയറിംഗില്‍ എത്തിയ ബുദ്ധിമാനും അരക്കിറുക്കനുമായ വിദ്യാര്‍ത്ഥി. ഈ കഥാപാത്രത്തിന് നിദാനമായത് ലഡാക്കുകാരന്‍ സോനം വാങ്ചുക്ക് എന്ന എന്‍ജിനീയര്‍ ആണ്. സിനിമയിലെ ഫുങ്ഷുക്ക് വാംഗ്ഡുവിനെ പോലെ തന്നെ ബുദ്ധിരാക്ഷസനായ സോനം ഇവിടെ നടത്തുന്ന ശാസ്ത്രീയ കണ്ടുപിടുത്തങ്ങള്‍ അനവധിയാണ്. ഒടുവില്‍ ആ കണ്ടുപിടുത്തങ്ങളുടെ ഫലമായി ‘റോളക്സ് അവാര്‍ഡ് ഫോര്‍ എന്റര്‍പ്രൈസസ് 2016’ എന്ന ലോക പുരസ്‌കാരം സോനത്തെ തേടി എത്തിയിരിക്കുന്നു.

ലോകത്തെ മികച്ച സംരംഭകര്‍ക്കായുള്ള പുരസ്‌കാരമാണ് റോളക്സ് അവാര്‍ഡ് ഫോര്‍ എന്റര്‍പ്രൈസസ്. ഒരു പ്രദേശത്തിന്റെ മുഴുവന്‍ വരള്‍ച്ചയെ ഒഴുവാക്കുന്നതിനായി നിര്‍മ്മിച്ച ”ഐസ് സ്തൂപം” എന്ന പ്രൊജക്ടായിരുന്നു പുരസ്‌കാരത്തിനായി തെരെഞ്ഞെടുത്തത്. ഹിമാലയത്തിന്റെ പടിഞ്ഞാറന്‍ പ്രവിശ്യാ നിവാസിയായ സോനത്തിന് ഏപ്രില്‍ മെയ് മാസങ്ങളില്‍ ഈ പ്രദേശം അനുഭവിക്കുന്ന വരള്‍ച്ചയെക്കുറിച്ച് നന്നായി അറിയാം. അതിനാല്‍ സാമൂഹിക നന്മയെ മുന്‍നിര്‍ത്തിയുള്ള കണ്ടുപിടുത്തങ്ങള്‍ക്കാണ് സോനം മുന്‍ഗണന നല്‍കിയത്. അതിന്റെ ഭാഗമായിരുന്നു ‘ഐസ് സ്തൂപം’.

പടിഞ്ഞാറന്‍ ഹിമാലയത്തിലെ വരണ്ട ഇടങ്ങളിലെ കൃഷിഭൂമിക്ക് വേണ്ട ജലദൗര്‍ലഭ്യം പരിഹരിക്കാന്‍ സോനത്തിന്റെ ഐസ് സ്തൂപത്തിനായി. വിളവെടുപ്പ് സമയമായ ഏപ്രില്‍ മെയ് മാസങ്ങളില്‍ 3500 മീറ്റര്‍ ഉയരത്തില്‍ കുണ്‍ലുനും ഹിമാലയന്‍ മല നിരകള്‍ക്കും ഇടയില്‍ സ്ഥിതി ചെയ്യുന്ന ലഡാക്ക് മേഖലയില്‍ കടുത്ത ജലദൗര്‍ലഭ്യം നേരിടാറുണ്ട്. ഇത്തരത്തില്‍ ജലദൗര്‍ലഭ്യം നേരിടുന്ന പ്രദേശത്ത് എങ്ങനെ ജലമെത്തിക്കും? മഞ്ഞുകാലത്ത് കട്ടിയാകുന്ന ജലത്തെ വരള്‍ച്ച കാലത്തേക്ക് സംഭരിച്ചു വയ്ക്കുക എന്ന നടപടിയാണ് സോനം ഇവിടെ സ്വീകരിച്ചത്. തണുപ്പ് കാലത്ത് മലമുകളില്‍ എത്തുന്ന മഞ്ഞ് വേനലില്‍ ഉരുകുമ്പോള്‍ ഉപയോഗപ്രദമാക്കുന്ന വിധത്തില്‍ ദശലക്ഷക്കണക്കിന് ലിറ്റര്‍ വെള്ളം വിതരണം ചെയ്യാന്‍ കഴിയുന്ന രീതിയിലുള്ള മഞ്ഞുസ്തൂപം എന്ന് വിളിക്കപ്പെടുന്ന 30 മീറ്റര്‍ ഉയരം വരുന്ന 20 സ്തൂപങ്ങള്‍ സോനം വാന്‍ചുക്ക് നിര്‍മ്മിച്ചു.

കാലാവസ്ഥാ വ്യതിയാനം സ്ഥലത്തെ പച്ചപ്പ് നിലനിര്‍ത്താനായി ഉപയോഗിക്കുന്ന സോനം വാന്‍ചുക്കിന്റെ പദ്ധതിയെ പിന്തുണച്ച് റോളക്സ് പുരസ്‌ക്കാര നിധി എത്തുകയായിരുന്നു. ഈ വര്‍ഷം ലോകത്താകമാനം പുരസ്‌കാരര്‍ഹമായ 5 പദ്ധതികളില്‍ ഒന്നാണ് ഇത്. ഇന്ന് ലോസ് ഏഞ്ചല്‍സില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌ക്കാരം സമ്മാനിക്കും.ലോകത്തെമാറ്റി മറിക്കുന്ന നവ ആശയങ്ങള്‍ക്കാണ് പുരസ്‌കാര നിര്‍ണയ സമിതി പ്രാധാന്യം നല്‍കുന്നത്. തന്നെപോലെ പരിസ്തിയുടെ സന്തുലിതാവസ്ഥ സംരക്ഷിക്കുന്ന രീതിയില്‍ കണ്ടു പിടുത്തങ്ങള്‍നടത്തുന്നവരെ പ്രോത്സാഹിപ്പിക്കുന്നതിനായി ഒരു സര്‍വ്വകലാശാല നിര്‍മ്മിക്കാന്‍ പദ്ധതിയിട്ടിരിക്കുകയാണ് വാന്‍ചുക്. ഇതിനായി 65 ഹെക്ടര്‍ ഭൂമിയാണ് വാന്‍ചുക്കിന്റെ ഗ്രാമം അനുവദിച്ചിട്ടുള്ളത്

Comments

comments

Categories: Trending