ഫോര്‍ച്യൂണ്‍ ബിസിനസ് പേഴ്‌സണ്‍ ഓഫ് ദി ഇയര്‍ പട്ടികയില്‍ ആദിത്യപുരിയും

ഫോര്‍ച്യൂണ്‍ ബിസിനസ് പേഴ്‌സണ്‍ ഓഫ് ദി ഇയര്‍ പട്ടികയില്‍ ആദിത്യപുരിയും

 

കൊച്ചി: ലോകത്തിലെ മുന്‍നിരയിലുള്ള 50 കമ്പനി മേധാവികളുടെ വാര്‍ഷിക റാങ്കിംഗ് ആയ ഫോര്‍ച്യൂണ്‍ ബിസിനസ് പേഴ്‌സണ്‍ ഓഫ് ദി ഇയര്‍ പട്ടികയില്‍ എച്ച്ഡിഎഫ്‌സി ബാങ്ക് മാനേജിംഗ് ഡയറക്റ്റര്‍ ആദിത്യ പുരിയും. 36 റാങ്കില്‍ ഇടം പിടിച്ച ഏക ഇന്ത്യന്‍ കമ്പനിയുടെ മേധാവിയാണ് ആദിത്യപുരി.
പട്ടികയില്‍ മുന്നിലുള്ളത് ഫേസ്ബുക്കിന്റെ മാര്‍ക്ക് സുക്കര്‍ബെര്‍ഗ് ആണ്.

ആമസോണിന്റെ ജെഫ്‌ബെസോസ്, അള്‍ട്ടാബ്യൂട്ടിയുടെ മേരിഡില്യണ്‍, ആല്‍ഫബെറ്റിന്റെ ലാറി പേജ്, മൈക്രോസോഫ്റ്റിന്റെ സത്യ നഡെല്ല എന്നിവരാണ്
ആദ്യ അഞ്ച് സ്ഥാനത്തുള്ളവര്‍. ആലിബാബയുടെ ജാക്ക് മാ, ആപ്പിളിന്റെ ടിംകുക്ക്, നെറ്റ്ഫ്‌ളിക്‌സിന്റെ റീഡ്ഹാസ്റ്റിംഗ്‌സ്, യുബറിന്റെ ട്രാവിസ്‌ക ലാനിക് എന്നിവ രാണ് ആദ്യ പത്തില്‍ ഉള്‍പ്പെടുന്നവര്‍.

എച്ച്ഡിഎഫ്‌സിയെ രണ്ട് ദശാബ്ദം നയിച്ച മാനേജിംഗ് ഡയറക്റ്റര്‍ ആദിത്യ പുരിയുടെ കീഴില്‍ ബാങ്ക് 40 ദശലക്ഷം ഡോളറില്‍ നിന്ന് 5.6 ബില്യണ്‍ ഡോളറിന്റെ വരുമാ ന നേട്ടം കൈവരിച്ചു. കഴിഞ്ഞ വര്‍ഷത്തെ വരുമാനം 18 ബില്യണ്‍ ഡോളറാണ്.

1994 മുതല്‍ എച്ച്ഡിഎഫ്‌സിയുടെ മാനേജിംഗ് ഡയറക്ടറ്ററായി പ്രവര്‍ത്തിക്കുന്ന അദ്ദേഹം ബാങ്കില്‍ മികവിന്റെ ഒരു പാതയാണ് വെട്ടിത്തുറന്നത്. സാങ്കേതിക വിദ്യയുടേയും കണ്‍വീനിയന്‍സ് ബാങ്കിംഗിന്റേയും ശക്തനായ വക്താവ് കൂടിയാണ് അദ്ദേഹം.

Comments

comments

Categories: Branding