ജിഎസ്ടി ഫെഡറല്‍ സമ്പ്രദായത്തിലെ നിര്‍ണായക നാഴികക്കല്ല്: കാബിനറ്റ് സെക്രട്ടറി

ജിഎസ്ടി ഫെഡറല്‍ സമ്പ്രദായത്തിലെ നിര്‍ണായക നാഴികക്കല്ല്: കാബിനറ്റ് സെക്രട്ടറി

 

ന്യൂഡെല്‍ഹി: നേരിട്ടല്ലാതെയുള്ള നികുതിയിലെ പ്രശ്‌നങ്ങളെ മറികടക്കുന്നതിന് കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ പരസ്പരം സഹകരിച്ച് ചരക്കു സേവന നികുതി നടപ്പാക്കുന്നത് രാജ്യത്തിന്റെ ഫെഡറല്‍ സമ്പ്രദായത്തില്‍ നിര്‍ണായക നാഴികക്കല്ലാണെന്ന് കേന്ദ്ര കാബിനറ്റ് സെക്രട്ടറി പ്രദീപ് കുമാര്‍ സിന്‍ഹ. ജിഎസ്ടി യുടെ വിജയകരമായ നടത്തിപ്പ് പരസ്പരം സഹകരിക്കുന്ന ഫെഡറല്‍ സമ്പ്രദായത്തെ മറ്റ് മേഖലകളിലേക്കു കൂടി വ്യാപിപ്പിക്കുമെന്നും ജിഎസ്ടി കൗണ്‍സില്‍ ഡെല്‍ഹിയില്‍ സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കവേ അദ്ദേഹം ചൂണ്ടിക്കാട്ടി.
നികുതി സമ്പ്രദായത്തിലെ വ്യതിയാനങ്ങളെ ഒഴിവാക്കി കൂടുതല്‍ നികുതി വരുമാനവും പണമൊഴുക്കും സാധ്യമാക്കാന്‍ ജിഎസ്ടി സമ്പ്രദായത്തിന് സാധിക്കും. ജിഎസ്ടി യുടെ വിവിധ സവിശേഷതകള്‍ വിശദീകരിക്കുന്നതിനായി നടത്തിയ സെമിനാറില്‍ വിവിധ മന്ത്രാലയങ്ങളിലെ സെക്രട്ടറിമാര്‍ ഉള്‍പ്പടെ നാന്നൂറോളം ഉന്നത ഉദ്യോഗസ്ഥരാണ് സെമിനാറില്‍ പങ്കെടുത്തത്. ജിഎസ്ടി നടപ്പാക്കുന്നതിന് പൂര്‍ണമായും തയാറായിരിക്കാനും വിവിധ മേഖലകളിലുള്ളവരോട് ജിഎസ്ടി യെ കുറിച്ചുള്ള തങ്ങളുടെ പരിഗണനകള്‍ ആരായുന്നതിനും സിന്‍ഹ ഉന്നത ഉദ്യോഗസ്ഥരോട് നിര്‍ദേശിച്ചു.
സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് എക്‌സൈസ് ആന്‍ഡ് കസ്റ്റംസ് ചെയര്‍മാന്‍ നജീബ് ഷാ ജിഎസ്ടി യുടെ സവിശേഷതകള്‍ വിവരിക്കുന്ന പ്രസന്റേഷന്‍ അവതരിപ്പിച്ചു. കയറ്റുമതി, ഗതാഗതം, റിയല്‍ എസ്റ്റേറ്റ്, വ്യോമയാനം തുങ്ങിയ മേഖലകളില്‍ ജിഎസ്ടി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട വിവിധ ചോദ്യങ്ങള്‍ക്കുള്ള മറുപടിയും നല്‍കി.

Comments

comments

Categories: Slider, Top Stories