ബിസിപിയിലെ 16.7% ഓഹരികള്‍ ഫോസണ്‍ വാങ്ങും

ബിസിപിയിലെ 16.7% ഓഹരികള്‍  ഫോസണ്‍ വാങ്ങും

 
ബെയ്ജിംഗ്: ചൈനീസ് നിക്ഷേപ സ്ഥാപനം ഫോസണ്‍ ഇന്റര്‍നാഷണല്‍ പോര്‍ച്ചുഗീസ് കമ്പനിയായ ബാന്‍കോ കൊമേഴ്ഷ്യല്‍ പോര്‍ച്ചുഗീസില്‍ (ബിസിപി) നിന്ന് 16.7 ശതമാനം ഓഹരികള്‍ വാങ്ങും. ഏകദേശം 185 മില്ല്യണ്‍ ഡോളറിനാണ് ഫോസണ്‍ ഓഹരികള്‍ ഏറ്റെടുക്കുന്നത്.
ബാന്‍കോയുടെ 157.4 മില്ല്യണ്‍ വരുന്ന വാണിജ്യ ഓഹരികള്‍ ഒരെണ്ണത്തിന് 1.1089 യൂറോ വീതം നല്‍കി ഏറ്റെടുക്കുമെന്ന് ഹോങ്കോംഗ് സ്‌റ്റോക് എക്‌സ്‌ചേഞ്ചിനെ ഫോസണ്‍ അറിയിച്ചു. യൂറോപ്പ്, ആഫ്രിക്ക എന്നിവിടങ്ങളില്‍ ഫോസണിന്റെ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിന് നിക്ഷേപം സഹായിക്കും. ഭാവിയില്‍ ഓഹരി പങ്കാളിത്തം 30 ശതമാനമാക്കി ഉയര്‍ത്താന്‍ ഫോസണിന് പദ്ധതിയുണ്ട്. ബാന്‍കോ കൊമേഴ്ഷ്യലിലേക്ക് ഡയറക്റ്റര്‍മാരെ നിയോഗിക്കുമെന്നും കമ്പനി വ്യക്തമാക്കി. ടൂറിസം, ആരോഗ്യം, റിയല്‍ എസ്റ്റേറ്റ് എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുവേണ്ടി കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ ഫോസണ്‍ നിരവധി ഏറ്റെടുക്കലുകള്‍ നടത്തിയിട്ടുണ്ട്.

Comments

comments

Categories: Branding