പലചരക്ക്, ഫര്‍ണിച്ചര്‍ വിഭാഗത്തില്‍ ശ്രദ്ധകേന്ദ്രീകരിച്ച് ഫ്‌ളിപ്പ്കാര്‍ട്ട് വിപുലീകരണത്തിനൊരുങ്ങുന്നു

പലചരക്ക്, ഫര്‍ണിച്ചര്‍ വിഭാഗത്തില്‍ ശ്രദ്ധകേന്ദ്രീകരിച്ച് ഫ്‌ളിപ്പ്കാര്‍ട്ട് വിപുലീകരണത്തിനൊരുങ്ങുന്നു

ബെംഗളൂരു: ഇന്ത്യന്‍ ഇ-കൊമേഴ്‌സ് ഭീമന്‍ ഫ്‌ളിപ്പ്കാര്‍ട്ട് പലവ്യഞ്ജനങ്ങളുടെ വിപണനത്തില്‍ ശ്രദ്ധകേന്ദ്രീകരിച്ച് വിപുലീകരണത്തിനൊരുങ്ങുന്നു. ഓണ്‍ലൈന്‍ ഫര്‍ണിച്ചര്‍ ബിസിനസിനെ പുതിയ സമീപനത്തിലൂടെ കൂടുതല്‍ പ്രോത്സാഹിപ്പിക്കാനും കമ്പനി പദ്ധതിയിടുന്നുണ്ട്. പ്രൊഡക്റ്റ് പോര്‍ട്ട്‌ഫോളിയോ വിപുലീകരിക്കുന്നതിലൂടെ ഇന്ത്യന്‍ ഇ-കൊമേഴ്‌സ് വിപണിയില്‍ കമ്പനിയുടെ മുഖ്യ എതിരാളിയായ ആമസോണിനെ നേരിടുകയാണ് ഫ്‌ളിപ്പ്കാര്‍ട്ടിന്റെ ലക്ഷ്യം.

അടുത്ത വര്‍ഷം മുതല്‍ പലചരക്ക് വിഭാഗത്തില്‍ ശ്രദ്ധകേന്ദ്രീകിരിച്ച് വിപണനം നടത്താന്‍ കമ്പനി പദ്ധതിയിടുന്നതായി ഫ്‌ളിപ്പ്കാര്‍ട്ട് സിഇഒ ബിന്നി ബെന്‍സാല്‍ പറഞ്ഞു. മൂന്ന് വര്‍ഷത്തെിനുള്ളില്‍ ഈ മേഖലയില്‍ വളര്‍ച്ച കൈവരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇ-കൊമേഴ്‌സ് സാധ്യതകള്‍ ഉപയോഗപ്പെടുത്തി ലാഭകരമായി പലചരക്ക് വ്യാപാരം നടത്താനുള്ള ഒരു അവസരം രാജ്യത്തുണ്ട്, അതത്ര എളുപ്പമല്ല. എന്നാല്‍ എളുപ്പമല്ല എന്നതുകൊണ്ട് ഇത്തരത്തില്‍ ഒരു ബിസിനസ് വളര്‍ത്തിയെടുക്കുക അസാധ്യമാണെന്ന് അര്‍ത്ഥമില്ലെന്നും ബിന്നി ബെന്‍സാല്‍ പറയുന്നു.

നിലവില്‍ ഏറ്റവും കൂടുതല്‍ വില്‍പ്പന നടക്കുന്ന ഫാഷന്‍ വിഭാഗം തന്നെയായിരിക്കും അടുത്ത കുറച്ച് വര്‍ഷങ്ങളിലും ഫ്‌ളിപ്പ്കാര്‍ട്ടിന്റെ വരുമാനത്തില്‍ മികച്ച പ്രകടനം നടത്തുക. അതേസമയം അടുത്ത ആറോ എട്ടോ മാസത്തിനുള്ളില്‍ ഫാഷന്‍, ഇലക്ട്രോണിക്‌സ് വിഭാഗങ്ങളിലേതിനു സമാനമായ വളര്‍ച്ചാ സാധ്യതയുള്ളത് പലവ്യഞ്ജനങ്ങളുടെ വിപണനത്തിനായിരിക്കുമെന്നും ബിന്നി ബെന്‍സാല്‍ വിലയിരുത്തുന്നു. ചൈനീസ് ഇ-കൊമേഴ്‌സ് ഭീമന്‍ ആമസോണ്‍ ഇതിനോടകം തന്നെ ഇന്ത്യയിലെ തെരഞ്ഞെടുത്ത നഗരങ്ങളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ പലചരക്ക് വിപണനം ആരംഭിച്ചിട്ടുണ്ട്.

ഓണ്‍ലൈന്‍ ഫര്‍ണിച്ചര്‍ വിഭാഗത്തിലും ശക്തമായ സാന്നിധ്യമറിയിക്കാനുള്ള ശ്രമത്തിലാണ് കമ്പനിയെന്നും അദ്ദേഹം പറഞ്ഞു. ലാഡ്ഡര്‍, പെപ്പര്‍ഫ്രൈ തുടങ്ങിയ ഫര്‍ണിച്ചര്‍ വെബ്‌സൈറ്റുകള്‍ പരമ്പരാഗത ശൈലിയില്‍ കടഞ്ഞെടുത്ത ഫര്‍ണിച്ചറുകള്‍ക്ക് ഇപ്പോഴും ആവശ്യക്കാരേറെയുള്ള ഇന്ത്യന്‍ ഫര്‍ണിച്ചര്‍ വിപണിയില്‍ ഓണ്‍ലൈന്‍ ഡിമാന്റ് വര്‍ധിപ്പിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതായും ബിന്നി ബെന്‍സാല്‍ ചൂണ്ടിക്കാട്ടി. നിലവില്‍ ഫ്‌ളിപ്പ്കാര്‍ട്ട് ഫര്‍ണിച്ചര്‍ വില്‍പ്പന നടത്തുന്നുണ്ട്. കൂടുതല്‍ സ്റ്റോറുകളെ ഉള്‍പ്പെടുത്തി അടുത്ത നാല് മാസത്തിനുള്ളില്‍ കൂടുതലിനം ഫര്‍ണിച്ചറുകള്‍ അവതരിപ്പിക്കാനാണ് ഫ്‌ളിപ്പ്കാര്‍ട്ടിന്റെ പദ്ധതി.

2025ഓടെ ഇന്ത്യയില്‍ ഓണ്‍ലൈന്‍ വഴി വില്‍പ്പന നടത്തുന്ന സാധനങ്ങളുടെ മൂല്യം പത്ത് മടങ്ങ് വര്‍ധിച്ച് 188 ബില്യണ്‍ ഡോളറിലെത്തുമെന്നാണ് ബാങ്ക് ഓഫ് അമേരിക്ക മെറില്‍ ലിഞ്ചിന്റെ വിലയിരുത്തല്‍.

Comments

comments

Categories: Branding

Related Articles

Write a Comment

Your e-mail address will not be published.
Required fields are marked*