മിഡില്‍സ്ബറോയെ തകര്‍ത്ത് ചെല്‍സി ഒന്നാമത്

മിഡില്‍സ്ബറോയെ തകര്‍ത്ത് ചെല്‍സി ഒന്നാമത്

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മിഡില്‍സ്ബറോയ്‌ക്കെതിരെ വമ്പന്മാരായ ചെല്‍സിക്ക് ജയം. എതിരില്ലാത്ത ഒരു ഗോളിനാണ് മിഡില്‍സ്ബറോയെ ചെല്‍സി പരാജയപ്പെടുത്തിയത്. വിജയത്തോടെ ചെല്‍സി ലീഗ് പോയിന്റ് ടേബിളില്‍ ഒന്നാം സ്ഥാനത്തെത്തി.

മത്സരത്തിന്റെ തുടക്കം മുതല്‍ ആധിപത്യം പുലര്‍ത്തിയത് അന്റോണിയോ കോന്റെയുടെ പരിശീലനത്തിന്‍ കീഴിലിറങ്ങിയ ചെല്‍സിയായിരുന്നു. എന്നാല്‍ ആദ്യ പകുതിയില്‍ ലഭിച്ച അവസരങ്ങള്‍ ചെല്‍സിക്ക് ഗോളാക്കി മാറ്റാന്‍ സാധിച്ചില്ല.

കൡയുടെ 41-ാം മിനുറ്റില്‍ സ്പാനിഷ് താരം ഡീഗോ കോസ്റ്റയാണ് ചെല്‍സിക്ക് വേണ്ടി ഏക ഗോള്‍ സ്വന്തമാക്കിയത്. രണ്ടാം പകുതിയില്‍ ചെല്‍സി കൂടുതല്‍ ഗോളുകള്‍ക്കും മിഡില്‍സ്ബറോ മറുപടിയ്ക്കും വേണ്ടി ശ്രമിച്ചെങ്കിലും ലക്ഷ്യം കാണാനായില്ല.

മിഡില്‍സ്ബറോയ്‌ക്കെതിരായ ജയത്തോടെ 12 കളികളില്‍ നിന്നും 28 പോയിന്റുമായാണ് ചെല്‍സി ഒന്നാമതെത്തിയത്. 12 മത്സരങ്ങളില്‍ നിന്നും 11 പോയിന്റുള്ള മിഡില്‍സ്ബറോ പോയിന്റ് പട്ടികയില്‍ പതിനഞ്ചാം സ്ഥാനത്താണ്.

Comments

comments

Categories: Sports