ട്രംപ് ഭരണകൂടം H1-B വിസയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുമെന്നു സൂചന

ട്രംപ് ഭരണകൂടം H1-B വിസയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുമെന്നു സൂചന

 

വാഷിംഗ്ടണ്‍: ടെക്‌നോളജി രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്കു അനുവദിക്കുന്ന H1-B വിസ നടപടിക്രമം യുഎസ് പ്രസിഡന്റ് ട്രംപിന്റെ ഭരണത്തില്‍ സൂക്ഷ്മ പരിശോധനയ്ക്കു വിധേയമാകാന്‍ സാധ്യതയെന്നു സൂചന.
skilled worker program എതിര്‍ക്കുന്നവരാണ് ട്രംപും അറ്റോര്‍ണി ജനറലായി നിയമിതനാകാന്‍ പോകുന്ന സെനറ്റര്‍ ജെഫ് സെഷന്‍സും.
65,000 ജോലിക്കാരെയും 20,000 ബിരുദ വിദ്യാര്‍ഥികളെയും H1-B വിസ പ്രകാരം യുഎസില്‍ പ്രവേശനം നേടാന്‍ അനുവദിക്കുന്നുണ്ട്.
ഇവരില്‍ ഭൂരിഭാഗവും ഇന്ത്യയില്‍നിന്നുള്ളവരാണ്.
തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍, ഇത്തരത്തില്‍ വിസ അനുവദിക്കുന്ന നടപടിക്കെതിരേ ട്രംപ് വിമര്‍ശനം നടത്തിയിരുന്നു. നിയുക്ത അറ്റോര്‍ണി ജനറല്‍ സെഷന്‍സാകട്ടെ, H1-B വിസ നടപടിക്രമം വെട്ടിച്ചുരുക്കണമെന്ന് ദീര്‍ഘകാലമായി ആവശ്യപ്പെട്ടിരുന്ന വ്യക്തി കൂടിയാണ്. വിസാ നിയന്ത്രണത്തിന് ആവശ്യമുള്ള ചട്ടങ്ങള്‍ അവതരിപ്പിക്കുകയും ചെയ്തിരുന്നു. ഇതിലൂടെ ഇന്‍ഫോസിസ് പോലുള്ള വലിയ ഔട്ട്‌സോഴ്‌സിംഗ് കമ്പനികള്‍ക്ക് വിസ അനുവദിക്കുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുകയെന്നതായിരുന്നു ലക്ഷ്യമിട്ടത്.

Comments

comments

Categories: World