ഡിജിറ്റല്‍ ഓട്ടോമേഷന്‍ ഐടി കമ്പനി കരാറുകളെ ബാധിച്ചേക്കും

ഡിജിറ്റല്‍ ഓട്ടോമേഷന്‍ ഐടി കമ്പനി കരാറുകളെ ബാധിച്ചേക്കും

 

മുംബൈ: ഡിജിറ്റല്‍ ഓട്ടോമേഷന്‍ അമ്പത് ശതമാനത്തോളം ഇന്ത്യന്‍ ഐടി കമ്പനികളെ ബാധിച്ചേക്കും. 2017, 2018 വര്‍ഷങ്ങളിലായി 200 ബില്യണ്‍ ഡോളറിന്റെ ഐടി കരാറുകളാണ് പുതുക്കേണ്ടത്. ഡിജിറ്റല്‍ ഓട്ടോമേഷന്‍ ഈ കരാറുകളുടെ മൂന്നിലൊരു ഭാഗം അപഹരിക്കും. മാത്രമല്ല അമ്പത് ശതമാനത്തോളം ഇന്ത്യന്‍ ഐടി കമ്പനികള്‍ക്ക് അവരുടെ നല്ലൊരു ഭാഗം കരാറുകള്‍ നഷ്ടപ്പെടും. അടുത്ത രണ്ട് വര്‍ഷത്തിനകം ഐടി കമ്പനികളുടെ 5,500 കരാറുകളുടെ കാലാവധിയാണ് തീരുന്നത്.

Comments

comments

Categories: Business & Economy