നോട്ടുമാറ്റം: സഹകരണ മേഖലയ്ക്ക് കേന്ദ്രം ഇളവു നല്‍കിയേക്കും

നോട്ടുമാറ്റം: സഹകരണ മേഖലയ്ക്ക് കേന്ദ്രം ഇളവു നല്‍കിയേക്കും

ന്യൂഡെല്‍ഹി: അസാധുവാക്കിയ നോട്ടുകള്‍ മാറ്റി നല്‍കുന്നതില്‍ സഹകരണ ബാങ്കുകള്‍ക്ക് ഇളവു നല്‍കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ തയാറാകുമെന്ന് സൂചന. ഏതൊക്കെ തരത്തിലാണ് ഇളവു നല്‍കാനാകുക എന്നതു സംബന്ധിച്ച് ധനമന്ത്രാലയം ചര്‍ച്ചകള്‍ നടത്തി വരികയാണ്. കള്ളപ്പണത്തിനെതിരായ നടപടികളെ ബാധിക്കാത്ത വിധത്തില്‍ ഇളവുകള്‍ നല്‍കാനാണ് ശ്രമിക്കുന്നതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു.

രാഷ്ട്രീയ സമ്മര്‍ദവും കര്‍ഷക പ്രതിഷേധവും രൂക്ഷമാകുന്നതാണ് ഇത്തരമൊരു നീക്കത്തിന് സര്‍ക്കാരിന് പ്രേരണയാകുന്നത്. സഹകരണ ബാങ്കുകളുടെ പ്രതിസന്ധി പരിഹരിക്കുന്നതിന് നബാര്‍ഡിന് കേന്ദ്രം നിര്‍ദേശം നല്‍കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞ ദിവസം ബിജെപി അധ്യക്ഷന്‍ അമിത് ഷായും ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയും ഇതു സംബന്ധിച്ച് ചര്‍ച്ച നടത്തിയിരുന്നു.

Comments

comments

Categories: Banking