വാക്കറിനെ ഭാരത് ഫോര്‍ജ് ഏറ്റെടുക്കും

വാക്കറിനെ ഭാരത് ഫോര്‍ജ് ഏറ്റെടുക്കും

 

വാഷിംഗ്ടണ്‍: പ്രമുഖ അമേരിക്കന്‍ കമ്പനിയായ വാക്കര്‍ ഫോര്‍ജ് ടെന്നീസി(ഡബ്ല്യുഎഫ്ടി)യുടെ മുഴുവന്‍ ഓഹരികളും ഭാരത് ഫോര്‍ജ് ലിമിറ്റഡ് (ബിഎഫ്എല്‍) ഏറ്റെടുക്കുന്നു. സഹ സ്ഥാപനമായ ഭാരത് ഫോര്‍ജ് അമേരിക്കയിലൂടെയാണ് ഏറ്റെടുക്കല്‍ നടപടികള്‍. പൂനെ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഭാരത് ഫോര്‍ജ് ഏകദേശം 14 മില്ല്യണ്‍ ഡോളര്‍ ഇതിലേക്കായി ചെലവിടും. ഏറ്റെടുക്കലിന് കമ്പനിയുടെ ബോര്‍ഡ് ഓഫ് ഡയറക്‌റ്റേഴ്‌സ് അനുമതി നല്‍കിയിട്ടുണ്ട്.

വാഹന, വ്യവസായ മേഖലകളിലെ വിവിധ കമ്പനികള്‍ക്ക് സ്റ്റീല്‍ ലോഹക്കൂട്ട്, എന്‍ജിനുകള്‍, വാഹനങ്ങളുടെ ചട്ടക്കൂടുകള്‍ എന്നിവ വിതരണം ചെയ്യുന്ന പ്രമുഖരാണ് ഡബ്ല്യുഎഫ്ടി. ഈ സാമ്പത്തിക വര്‍ഷം 28 മില്ല്യണ്‍ ഡോളറിന്റെ വരുമാനം കമ്പനി പ്രതീക്ഷിക്കുന്നു.
അതേസമയം, വടക്കേ അമേരിക്കയില്‍ സാന്നിധ്യം വര്‍ധിപ്പിക്കാനാണ് ബിഎഫ്എല്‍ പദ്ധതിയിടുന്നത്. യാത്രാ, വാണിജ്യ വാഹന വിഭാഗങ്ങളില്‍ നിന്നും നിര്‍മാണ, ഖനന മേഖലകള്‍ ഉള്‍പ്പെടുന്ന വ്യവസായ രംഗത്തു നിന്നും വലിയ തോതില്‍ ആവശ്യമുയരുന്നത് മുന്നില്‍ക്കണ്ടാണ് ഈ നീക്കം. ഉപഭോക്തൃ ബന്ധങ്ങള്‍ വിപുലപ്പെടുത്താനും ഉല്‍പ്പന്ന ശ്രേണി വികസിപ്പിക്കുന്നതിനും പുതിയ വിപണികളിലേക്ക് കടക്കുന്നതിനും വാക്കര്‍ഫോര്‍ഗ് ടെന്നിസീയെ സ്വന്തമാക്കുന്നത് സഹായിക്കുമെന്ന് ഭാരത് ഫോര്‍ജ് സിഎംഡി ബാബ എന്‍ കല്ല്യാണി പ്രത്യാശ പ്രകടിപ്പിച്ചു.

Comments

comments

Categories: Branding