നോട്ട് അസാധുവാക്കല്‍: മൈസൂര്‍ പെയ്ന്റ്‌സിന് കോളടിച്ചു; ബാങ്കുകള്‍ ഒരു ദിവസം ശേഖരിക്കുന്നത് 30,000 കുപ്പി മഷി

നോട്ട് അസാധുവാക്കല്‍:  മൈസൂര്‍ പെയ്ന്റ്‌സിന് കോളടിച്ചു;  ബാങ്കുകള്‍ ഒരു ദിവസം ശേഖരിക്കുന്നത് 30,000 കുപ്പി മഷി

 

ബെംഗളൂരു: അസാധുവാക്കിയ നോട്ട് മാറ്റിവാങ്ങാനെത്തുന്നവരുടെ വിരലില്‍ മഷി പുരട്ടാനുള്ള തീരുമാനം മൈസൂര്‍ പെയ്ന്റ്‌സ് ആന്‍ഡ് വാര്‍ണിഷ് ലിമിറ്റഡിന് നേട്ടമാകുന്നു. ബാങ്കുകള്‍ കമ്പനിയില്‍ നിന്ന് ഒരു ദിവസം 30,000 കുപ്പി മഷിയാണ് (വോട്ടു ചെയ്യുമ്പോള്‍ കൈവിരലില്‍ പുരട്ടുന്നത്) ശേഖരിക്കുന്നത്.
പിന്‍വലിച്ച നോട്ടുകള്‍ മാറ്റിവാങ്ങുന്നതിനുള്ള സൗകര്യം ദുരുപയോഗം ചെയ്യുന്നത് തടയുന്നതിനും കൂടുതല്‍ പേര്‍ക്ക് നോട്ട് പുതുക്കിയെടുക്കാന്‍ അവസരമൊരുക്കുന്നതിനും വേണ്ടിയാണ് കേന്ദ്ര സര്‍ക്കാര്‍ മഷി പുരട്ടല്‍ സമ്പ്രദായം നടപ്പാക്കുന്നത്. സര്‍ക്കാരിന്റെഈ തീരുമാനം മൈസൂര്‍ പെയ്ന്റ്‌സിന്റെ ഫാക്ടറിയില്‍ അപ്രതീക്ഷിതമായി മൂന്ന് ലക്ഷം കുപ്പി മഷിയുടെ ആവശ്യകത ഉയരുന്നതിനിടയാക്കിയെന്ന് അധികൃതര്‍ പറഞ്ഞു.
വോട്ടര്‍മാരുടെ വിരലില്‍ പുരട്ടുന്ന മഷിയുടെ ഫ്രാഞ്ചൈസി മൈസൂര്‍ പെയ്ന്റ്‌സ് ആന്‍ഡ് വാര്‍ണിഷിന്റെ ഉടമസ്ഥതയിലാണ്.
കേന്ദ്രം ആവശ്യപ്പെട്ടതനുസരിച്ചാണ് ബാങ്കുകള്‍ക്ക് മഷിക്കുപ്പികള്‍ വിതരണം ചെയ്തതെന്ന് മൈസൂര്‍ പെയ്ന്റ്‌സ് ആന്‍ഡ് വാര്‍ണിഷ് ജനറല്‍ മാനേജര്‍ സി ഹരികുമാര്‍ പറഞ്ഞു. ന്യൂഡെല്‍ഹി, മുംബൈ, ബെംഗളൂരു എന്നിവിടങ്ങളിലും മറ്റു മെട്രോ നഗരങ്ങളിലുമാണ് മഷിക്കുപ്പിയുടെ ആദ്യബാച്ച് വിതരണം ചെയ്തത്.
കര്‍ണ്ണാടക സര്‍ക്കാരിനു കീഴിലെ കമ്പനിയാണ് മൈസൂര്‍ പെയ്ന്റ്‌സ് ആന്‍ഡ് വാര്‍ണിഷ്. 2014-15 സാമ്പത്തിക വര്‍ഷത്തില്‍ നികുതി ഒഴിച്ച് 4.44 കോടി രൂപയുടെ ലാഭം കമ്പനി രേഖപ്പെടുത്തിയിരുന്നു. 25.8 കോടി രൂപ വിറ്റുവരവായും മൈസൂര്‍ പെയ്ന്റ്‌സിന്റെ എക്കൗണ്ടിലെത്തി.

Comments

comments

Categories: Trending