എടിപി വേള്‍ഡ് ടൂര്‍ ഫൈനല്‍സ്: അന്‍ഡി മറെയ്ക്ക് കിരീടം

എടിപി വേള്‍ഡ് ടൂര്‍ ഫൈനല്‍സ്:  അന്‍ഡി മറെയ്ക്ക് കിരീടം

 
ലണ്ടന്‍: എടിപി വേള്‍ഡ് ടൂര്‍ ഫൈനല്‍സ് കിരീടം ബ്രിട്ടീഷ് ടെന്നീസ് താരം ആന്‍ഡി മറെ സ്വന്തമാക്കി. അഞ്ച് തവണ എടിപി വേള്‍ഡ് ടൂര്‍ ഫൈനല്‍സ് ചാമ്പ്യനായ സെര്‍ബിയയുടെ നൊവാക് ജോക്കോവിച്ചിനെ 6-3, 6-4 സ്‌കോറുകള്‍ക്ക് പരാജയപ്പെടുത്തിയാണ് മറെ കിരീടം നേടിയത്.

എടിപി വേള്‍ഡ് ടൂര്‍ ഫൈനല്‍സ് കിരീട ജയത്തോടെ ലോക ടെന്നീസിലെ ഒന്നാം നമ്പര്‍ സ്ഥാനവും ആന്‍ഡി മറെ നിലനിര്‍ത്തി. ഇംഗ്ലീഷ് താരം തുടര്‍ച്ചയായി നേടുന്ന ഇരുപത്തിനാലാം വിജയം കൂടിയായിരുന്നു ഇത്.

ആന്‍ഡി മറെയുടെ ജയത്തോടെ എടിപി വേള്‍ഡ് ടൂര്‍ ഫൈനല്‍സിലെ നൊവാക് ജോക്കോവിച്ചിന്റെ തുടര്‍ച്ചയായ നാല് വര്‍ഷത്തെ വിജയ പരമ്പരയ്ക്കാണ് വിരാമമായത്. എടിപി വേള്‍ഡ് ടൂര്‍ ഫൈനല്‍സില്‍ റോജര്‍ ഫെഡറര്‍ നേടിയ ആറ് കിരീടങ്ങളെന്ന നേട്ടത്തിനൊപ്പമെത്തുകയെന്ന സെര്‍ബിയന്‍ താരത്തിന്റെ ലക്ഷ്യത്തിനും പരാജയത്തോടെ തിരിച്ചടിയേറ്റു.

നൊവാക് ജോക്കോവിച്ച്, റോജര്‍ ഫെഡറര്‍, റാഫേല്‍ നദാല്‍, ആന്‍ഡി റോഡിക് എന്നിവര്‍ക്ക് ശേഷം ഒന്നാം റാങ്കോടെ സീസണ്‍ അവസാനിപ്പിക്കുന്ന ടെന്നീസ് താരമാണ് ആന്‍ഡി മറെ. എടിപി വേള്‍ഡ് ടൂര്‍ ഫൈനല്‍സ് ടൂര്‍ണമെന്റിന്റെ സെമി ഫൈനലില്‍ കാനഡയുടെ മിലോസ് റവോണിക് പിന്മാറിയതിനെ തുടര്‍ന്നാണ് എതിരാളിയായിരുന്ന മറെ ഒന്നാം സ്ഥാനത്തെത്തിയത്.

ആന്‍ഡി മറെ മികച്ച കളിക്കാരനാണെന്നും കിരീട വിജയം അര്‍ഹതപ്പെട്ടതാണെന്നും മത്സരത്തിന് ശേഷം ജോക്കോവിച്ച് അഭിപ്രായപ്പെട്ടു. മത്സരത്തിന്റെ നിര്‍ണായക സമയത്ത് കളിയിലേക്ക് തിരിച്ച് വരാന്‍ ശ്രമിച്ചെങ്കിലും തനിക്ക് സാധിച്ചില്ലെന്നും ജോക്കോവിച്ച് പറഞ്ഞു.

Comments

comments

Categories: Sports