വെസ്റ്റ്‌സൈഡിന്റെ 100മത് ഷോറൂം കേരളത്തില്‍

വെസ്റ്റ്‌സൈഡിന്റെ 100മത് ഷോറൂം കേരളത്തില്‍

 

കൊല്ലം: ടാറ്റാ ഗ്രൂപ്പിന്റെ ഫാഷന്‍ സ്റ്റോറായ വെസ്റ്റ്‌സൈഡിന്റെ 100മത് ഷോറൂം കൊല്ലത്ത് ആരംഭിച്ചു. വസ്ത്രങ്ങള്‍, ഫുട്ട്‌വെയറുകള്‍, ആക്‌സസറികള്‍ എന്നിവ ഒരു കുടക്കീഴില്‍ എന്ന ആശയം മുന്‍നിര്‍ത്തിയാണ് വിപുലമായ ഈ സ്റ്റോര്‍ ഒരുക്കിയിരിക്കുന്നത്. ഏത് അവസരത്തിലും ഏവര്‍ക്കും അനുയോജ്യമായ വസ്ത്രങ്ങള്‍ ലഭ്യമാക്കത്തക്ക വിധമുളള വിവിധ ബ്രാന്‍ഡുകളുമായി കൈകോര്‍ത്തുകൊണ്ടാണ് വെസ്റ്റ്‌സൈഡ് സ്റ്റോര്‍ എത്തുന്നത്.

വെസ്റ്റ് സ്ട്രീറ്റ്, വെസ്റ്റ് സ്‌പോര്‍ട്ട്, ന്യുഓണ്‍ മുതലായ മുന്‍നിര ബ്രാന്‍ഡുകള്‍ ട്രെന്‍ഡ് ഉദ്യമമായ വെസ്റ്റ് സൈഡില്‍ ലഭ്യമാണ്.

Comments

comments

Categories: Branding