മിറ്റ് റോംനി യുഎസ് സെക്രട്ടറി ഓഫ് സ്റ്റേറ്റാകുമെന്നു സൂചന

മിറ്റ് റോംനി യുഎസ് സെക്രട്ടറി ഓഫ് സ്റ്റേറ്റാകുമെന്നു സൂചന

വാഷിംഗ്ടണ്‍: 2012ല്‍ യുഎസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയായി റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കു വേണ്ടി മത്സരിച്ച മിറ്റ് റോംനി ട്രംപ് ഭരണകൂടത്തില്‍ യുഎസ് സെക്രട്ടറി ഓഫ് സ്റ്റേറ്റായേക്കുമെന്നു സൂചന.
തെരഞ്ഞെടുപ്പ് പ്രചാരണഘടത്തില്‍ ട്രംപിനെതിരേ രൂക്ഷ വിമര്‍ശനം നടത്തിയ വ്യക്തിയായിരുന്നു റോംനി. എന്നാല്‍ ശനിയാഴ്ച ഇരുവരും തമ്മില്‍ കൂടിക്കാഴ്ച നടത്തുകയുണ്ടായി.
ന്യൂജെഴ്‌സിയില്‍ ബെഡ്മിനിസ്റ്ററിലുള്ള ഗോള്‍ഫ് റിസോര്‍ട്ടില്‍ വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സിനൊപ്പമെത്തിയ ട്രംപിനോട് നിയുക്ത പ്രസിഡന്റ് എന്തൊക്കെയുണ്ട് വിശേഷമെന്ന് ചോദിച്ചു കൊണ്ട് റോംനി അടുത്തെത്തി സൗഹൃദ ഹസ്തം നീട്ടുകയായിരുന്നു. ഉടന്‍ ട്രംപും ഹസ്തദാനം നടത്തി റോംനിയോട് കുശലാന്വേഷണം നടത്തി.
അതേസമയം റോംനിക്ക് സ്ഥാനം നല്‍കുമോയെന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമൊന്നുമായിട്ടില്ല. സെക്രട്ടറി ഓഫ് സ്റ്റേറ്റ് സ്ഥാനത്തേയ്ക്കു ന്യൂയോര്‍ക്ക് മുന്‍ മേയര്‍ റൂഡി ഗ്യൂലിയാനി, യുഎസ് മുന്‍ അംബാസഡര്‍ ജോണ്‍ ബോള്‍ട്ടന്‍, യുഎസ് സെനറ്റര്‍ ബോബ് കോര്‍ക്കര്‍ തുടങ്ങിയവരെയും പരിഗണിക്കുന്നുണ്ട്.

Comments

comments

Categories: World