ടേസ്റ്റി സ്‌പോട്‌സിന് മികച്ച സ്റ്റാര്‍ട്ടപ്പ് പവലിയനുള്ള പുരസ്‌കാരം

ടേസ്റ്റി സ്‌പോട്‌സിന് മികച്ച സ്റ്റാര്‍ട്ടപ്പ് പവലിയനുള്ള പുരസ്‌കാരം

 

കൊച്ചി: കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫുഡ് സ്റ്റാര്‍ട്ടപ്പായ ടേസ്റ്റിസ്‌പോട്‌സ് ടൈകോണ്‍ 2016 ല്‍ മികച്ച സ്റ്റാര്‍ട്ടപ്പ് പവലിയനുള്ള പുരസ്‌കാരത്തിനര്‍ഹമായി. കേരളത്തിന്റെ വലിയ സംരംഭകത്വ സമ്മേളനമായ ടൈക്കോണ്‍ 2016 നോടനുബന്ധിച്ച് നടന്ന സ്റ്റാര്‍ട്ടപ്പ് ഷോക്കേസിംഗ് പരിപാടിയായിരുന്നു സ്റ്റാര്‍ട്ടപ്പ് പവലിയന്‍. ടൈകോണ്‍ 2016 ല്‍ 100 ലധികം സ്റ്റാര്‍ട്ടപ്പുകള്‍ പവലിയന്‍ ഒരുക്കിയിരുന്നു. ഉപഭോക്താക്കള്‍ക്ക് പ്രാദേശിക റസ്റ്റോറന്റുകളെയും വിഭവങ്ങളെയും കുറിച്ച് അറിവ് നല്‍കുന്ന പ്ലാറ്റ്‌ഫോമായ ടെസ്റ്റിസ്‌പോട്‌സ് ഇക്കഴിഞ്ഞ സെപ്റ്റംബറിലാണ് പ്രവര്‍ത്തനമാരംഭിച്ചത്. ഐഒഎസ്, ആന്‍ഡ്രോയിഡ് പ്ലാറ്റ്‌ഫോമുകളില്‍ ലഭ്യമായ ആപ്ലിക്കേഷന് ഇതുവരെ 1.5 ലക്ഷത്തോളം ഡൗണ്‍ലോഡുകള്‍ ലഭിച്ചുവെന്നാണ് കണക്ക്.

Comments

comments

Categories: Branding