ശബരിമല ക്ഷേത്രത്തിന്റെ പേര് ശ്രീ അയ്യപ്പസ്വാമി ക്ഷേത്രം

ശബരിമല ക്ഷേത്രത്തിന്റെ പേര് ശ്രീ അയ്യപ്പസ്വാമി ക്ഷേത്രം

 

ശബരിമല: ശബരിമലയിലേത് ശ്രീ അയ്യപ്പസ്വാമി ക്ഷേത്രമാണെന്ന് വ്യക്തമാക്കി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴില്‍ ധാരാളം ശാസ്താക്ഷേത്രങ്ങളുണ്ട്. എന്നാല്‍ ശ്രീ അയപ്പസ്വാമി ക്ഷേത്രം ശബരിമലയിലേത് മാത്രമാണെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു.

നൂറ്റാണ്ടുകള്‍ക്കു മുമ്പ് അയ്യപ്പസ്വാമി തന്റെ ദൗത്യങ്ങള്‍ പൂര്‍ത്തിയാക്കിയശേഷം ശബരിമലയില്‍ചെന്ന് ധര്‍മശാസ്താവില്‍ വിലയം പ്രാപിക്കുകയായിരുന്നുവെന്ന ഐതിഹ്യം ദേവസ്വം ബോര്‍ഡ് ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നു. ശബരിമലയിലെ ധര്‍മശാസ്താ ക്ഷേത്രം പിന്നീട് അയ്യപ്പസ്വാമി ക്ഷേത്രമായി മാറുകയായിരുന്നു.

വര്‍ഷങ്ങള്‍ക്ക് മുമ്പ് വിഗ്രഹം തച്ചുടച്ച് ക്ഷേത്രം തീവെച്ചതിനുശേഷം നടന്ന പുനഃപ്രതിഷ്ഠയില്‍ അയ്യപ്പസ്വാമിയെയാണ് പ്രതിഷ്ഠിച്ചതെന്ന് ഉത്തരവില്‍ വ്യക്തമാക്കുന്നു. അയ്യപ്പസ്വാമി കുടികൊള്ളുന്ന ലോകത്തെ ഏകസ്ഥാനമാണ് ശബരിമല. അതുകൊണ്ടാണ് കോടാനുകോടി ഭക്തര്‍ ഇവിടെ എത്തുന്നതെന്നും ബോര്‍ഡ് വ്യക്തമാക്കി.

Comments

comments

Categories: Slider, Top Stories