ആവര്‍ത്തിക്കപ്പെടുന്ന ട്രെയ്ന്‍ ദുരന്തങ്ങള്‍

ആവര്‍ത്തിക്കപ്പെടുന്ന ട്രെയ്ന്‍ ദുരന്തങ്ങള്‍

 

ട്രെയ്ന്‍ ദുരന്തങ്ങള്‍ ആവര്‍ത്തനമാകുമ്പോഴും കാര്യമായി ഒന്നും ചെയ്യാനില്ലാതെ നിസംഗരാണ് നമ്മുടെ സര്‍ക്കാരുകള്‍. ഇന്നലെ കാണ്‍പൂരില്‍ ട്രെയ്ന്‍ പാളം തെറ്റി 70ഓളം പേരാണ് കൊല്ലപ്പെട്ടത്. രാജ്യത്ത് കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ നിരവധി ട്രെയ്ന്‍ അപകടങ്ങളാണുണ്ടായത്. ഇതില്‍ എന്താണ് യഥാര്‍ത്ഥ കാരണമെന്ന് കണ്ടെത്തി അത് പരിഹരിക്കാനുള്ള ശ്രമങ്ങള്‍ റെയ്ല്‍വെ മന്ത്രാലയത്തിന്റെ ഭാഗത്തു നിന്ന് ഉണ്ടാകുന്നുണ്ടോയെന്നത് സംശയകരമാണ്. അപകടത്തെ തുടര്‍ന്ന് റെയ്ല്‍ മന്ത്രി സുരേഷ് പ്രഭു അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ഉത്തരവാദികള്‍ക്കെതിരെ കടുത്ത നടപടിയെടുക്കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ ഇതുകൊണ്ട് കാര്യമായ ഫലങ്ങളുണ്ടാകുമോയെന്നത് കാണേണ്ടതുണ്ട്. റോഡപകടങ്ങളിലും ട്രെയ്ന്‍ അപകടങ്ങളിലും മരിക്കുന്നവരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുമ്പോഴും അത് തടയാന്‍ നമുക്ക് കാര്യമായി ഒന്നും ചെയ്യാന്‍ സാധിക്കുന്നില്ല. വികസിത രാജ്യങ്ങളില്‍ അപകടമരണങ്ങളുടെ എണ്ണം വര്‍ഷം കഴിയുന്തോറും കുറയുമ്പോള്‍ ഇന്ത്യയില്‍ അത് കൂടി വരുകയാണ്. ഇതാണോ പുരോഗതിയുടെ അടയാളമെന്ന് നമ്മള്‍ ചര്‍ച്ച ചെയ്യേണ്ടതുണ്ട്. രണ്ട് ദിവസത്തെ ചര്‍ച്ചകള്‍ക്ക് ശേഷം ഈ ട്രെയ്ന്‍ അപകടവും നമ്മള്‍ മറക്കും. വീണ്ടും അടുത്ത അപകടം സംഭവിക്കുമ്പോള്‍ വാര്‍ത്തയും ചര്‍ച്ചകളും സജീവമാകും. വിദേശ രാജ്യങ്ങളിലേതു പോലെ ഓരോരുത്തരെയും ‘എക്കൗണ്ടബിള്‍’ ആക്കി മാറ്റിയാല്‍ മാത്രമേ ഈ ദുരവസ്ഥയില്‍ നിന്ന് മോചനമുണ്ടാകൂ.

Comments

comments

Categories: Editorial