വിനോദമേഖലയില്‍ അവസരമൊരുക്കി റിക്രൂട്ട്‌മെന്റ് സ്റ്റാര്‍ട്ടപ്പുകള്‍

വിനോദമേഖലയില്‍ അവസരമൊരുക്കി റിക്രൂട്ട്‌മെന്റ് സ്റ്റാര്‍ട്ടപ്പുകള്‍

മുംബൈ: അഭിനയം, നൃത്തം, സംഗീതം തുടങ്ങി വിനോദമേഖലയില്‍ തിളങ്ങാന്‍ അവസരങ്ങള്‍ അന്വേഷിച്ച് അലഞ്ഞു മടുത്തവര്‍ക്ക് പ്രതിഭ തെളിയിക്കാന്‍ അവസരമൊരുക്കി ടാലന്റ് റിക്രൂട്ട്‌മെന്റ് സ്റ്റാര്‍ട്ടപ്പുകള്‍. അഭിനയം, തിരക്കഥ, സംഗീതം, സംവിധാനം തുടങ്ങി വിനോദമേഖലയുമായി ബന്ധപ്പെട്ട് അവസരങ്ങള്‍ അന്വേഷിക്കുന്നവര്‍ക്ക് ഇനി ‘ടാലന്റ് ട്രാക്ക്’ എന്ന പ്ലാറ്റ്്‌ഫോമിലൂടെ അവസരങ്ങള്‍ കണ്ടെത്താം. തൊഴില്‍ അന്വേഷകര്‍ക്ക് തൊഴില്‍ദാതാക്കളുമായി നേരിട്ട് ബന്ധപ്പെടാനുള്ള അവസരമൊരുക്കുകയാണ് ടാലന്റ് ട്രാക്ക്. വിശദമായ പോര്‍ട്ട്‌ഫോളിയോ നിങ്ങളുടെ വര്‍ക്കിന്റെ ഓഡിയോ വീഡിയോ അല്ലെങ്കില്‍ ചിത്രങ്ങള്‍ ഉള്‍പ്പടെ ടാലന്റ് ട്രാക്കില്‍ അപ്‌ലോഡ് ചെയ്യുകയാണ് ആദ്യ പടി.

ഫെയ്‌സ്ബുക്കില്‍ പരസ്യം കണ്ട് പോര്‍ട്ട്‌ഫോളിയോ ചിത്രങ്ങളും ഓഡിഷന്‍ വീഡിയോയും ഉള്‍പ്പെടെ അപ്‌ലോഡ് ചെയ്ത് നാലു ദിവസത്തിനുള്ളില്‍ മേഴ്‌സിഡസ് ബെന്‍സിന്റെ പരസ്യത്തിന്റെ ഭാഗമാകാന്‍ തനിക്ക് അവസരം ലഭിച്ചെന്ന് മുബൈ എന്റര്‍ടെയ്ന്‍മെന്റ് ഇന്‍ഡസ്ട്രിയില്‍ അവസരം അന്വേഷിച്ചു നടന്ന മീററ്റ് സ്വദേശിയായ ഇരുപത്തിനാലുകാരന്‍ അഭിഷേക് ശര്‍മ്മ പറയുന്നു.

ടാലന്റ് നെക്‌സ്റ്റ്, ടാലന്റ് ട്രാക്ക്, നടന്‍ സുനില്‍ ഷെട്ടിയുടെ ഉടമസ്ഥതയിലുള്ള എഫ് ദ കൗച്ച് എന്നീ മൂന്ന് ഡിജിറ്റല്‍ എന്റര്‍ടെയ്ന്‍മെന്റ് റിക്രൂട്ട്‌മെന്റ് പ്ലാറ്റ്‌ഫോമുകളാണ് ഈ വര്‍ഷം പ്രവര്‍ത്തനമാരംഭിച്ചത്. അഭിനേതാക്കള്‍, കൊറിയോഗ്രാഫേഴ്‌സ്, തിരക്കഥാകൃത്തുകള്‍, ഗായകര്‍ തുടങ്ങി എല്ലാ കലാകാരന്മാരേയും നിര്‍മ്മാണ കമ്പനികളും കാസ്റ്റിംഗ് ഏജന്റുമാരും എന്റര്‍ടെയ്ന്‍മെന്റ് ഇന്‍ഡസ്ട്രി റിക്രൂട്ടേഴ്‌സുമായും ബന്ധിപ്പിക്കുകയാണ് ഈ സ്റ്റാര്‍ട്ടപ്പുകളുടെ ലക്ഷ്യം. അപേക്ഷകര്‍ക്ക് റിക്രൂട്ടേഴ്‌സുമായി നിമിഷങ്ങള്‍ക്കുള്ളില്‍ ബന്ധപ്പെടാനുള്ള സാങ്കേതിക സൗകര്യം ഈ സ്റ്റാര്‍ട്ടപ്പുകള്‍ ഒരുക്കുന്നു.

പതിനാലു വര്‍ഷം മുമ്പ് റെഡ് കാര്‍പെറ്റ് എന്ന പേരില്‍ ഒരു ഓഫ്‌ലൈന്‍ റിക്രൂട്ട്‌മെന്റ് കമ്പനി സുനില്‍ഷെട്ടി തുടങ്ങിയിരുന്നു. അത്തരം ഒരു കമ്പനിയുടെ ആവശ്യം അന്ന് ഉണ്ടായിരുന്നില്ലെന്ന് അദ്ദേഹം തന്നെ പറയുന്നു. എന്നാല്‍ സാങ്കേതിക വിദ്യയുടെ ഈ കാലത്ത് നിരവധി ആണ്‍കുട്ടികളും പെണ്‍കുട്ടികളും എന്റര്‍ടൈമെന്റ് മേഖലയില്‍ അവസരത്തിനായി കടന്നുവരുന്നുണ്ട്. ഒക്ടോബറില്‍ ആരംഭിച്ച എഫ് ദ കൗച്ചില്‍ ഇതുവരെ 10,000 നു മുകളില്‍ സൈന്‍അപ്പുകള്‍ ആയിട്ടുണ്ട.

കനേഡിയന്‍ വെഞ്ച്വര്‍ കാപിറ്റല്‍ ഫേം യുണിഗ്രോത്തിന്റെ സഹായത്തോടെ ജനുവരിയില്‍ ആരംഭിച്ച ടാലന്റ്ട്രാക്കിന് 100,000 ന് മുകളില്‍ രജിസ്‌ട്രേഷനുകളാണ് ഇതുവരെ ലഭിച്ചത്. മൂന്ന് വരുമാന വഴികളാണ് പ്രധാനമായും ടാലന്റ് ട്രാക്കിനുള്ളത്. റിക്രൂട്ടേഴ്‌സില്‍ നിന്ന് ഈടാക്കുന്ന ഡേറ്റബേസ് സബ്‌സ്‌ക്രിപ്ഷന്‍ ഫീസ്, ആര്‍ട്ടിസ്റ്റുകളില്‍ നിന്ന് ഈടാക്കുന്ന പ്രീമിയം മെമ്പര്‍ഷിപ്പ് ഫീസ്, പരസ്യങ്ങളില്‍ നിന്നുള്ള വരുമാനം, റിക്രൂട്ടേഷ്‌സില്‍ നിന്നും പരസ്യങ്ങളില്‍ നിന്നുമുള്ള വരുമാനം തുടങ്ങിയവ 25,000 ത്തിനും 7.5 ലക്ഷത്തിനുമിടയില്‍ ലഭിക്കാറുണ്ട്. വിവിധ പ്രൊഡക്ഷന്‍ കമ്പനികളുമായും ഈ സ്റ്റാര്‍ട്ടപ്പുകള്‍ സഹകരിച്ച് പ്രവര്‍ത്തിക്കുന്നു.

2018-19 സാമ്പത്തിക വര്‍ഷത്തോടെ ഡിജിറ്റല്‍ എന്റര്‍ടെയ്ന്‍മെന്റ് റിക്രൂട്ട്‌മെന്റ് സെക്ടര്‍ 6000 കോടിയുടെ ആസ്തിയില്‍ എത്തുമെന്ന് ഇവൈ യുടെ ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കിംഗ് മീഡിയ ആന്റ് എന്റര്‍ടൈമെന്റ് വിഭാഗം തലവന്‍ അജയ് ഷാ പറഞ്ഞു. എഫ്‌ഐസിസിഐ ഫ്രേമ്‌സ് ജനുവരിയില്‍ പുറത്തിറക്കിയ റിപ്പോര്‍ട്ട് അനുസരിച്ച് 2025 ഓടെ ഇന്ത്യന്‍ മീഡിയ ആന്റ് എന്റര്‍ടൈമെന്റ് ഇന്‍ഡസ്ട്രി 100 ബില്ല്യന്‍ ഡോളര്‍ ആസ്തിയില്‍ എത്തുമെന്ന് സൂചിപ്പിക്കുന്നു.

Comments

comments

Categories: Entrepreneurship