ഓഡി എക്കൗണ്ടുകളില്‍ നിന്നും ആഴ്ച്ചയില്‍ 50,000 രൂപ വരെ പിന്‍വലിക്കാമെന്ന് ആര്‍ബിഐ

ഓഡി എക്കൗണ്ടുകളില്‍ നിന്നും ആഴ്ച്ചയില്‍ 50,000 രൂപ വരെ പിന്‍വലിക്കാമെന്ന് ആര്‍ബിഐ

 

മുംബൈ: ഓവര്‍ഡ്രാഫ്റ്റ് എക്കൗണ്ടില്‍ നിന്നും ആഴ്ച്ചയില്‍ 50,000 രൂപ വരെ പണമായി പിന്‍വലിക്കാമെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ). മുന്‍പ് കറന്റ് എക്കൗണ്ടില്‍ നിന്നും പ്രതിവാരം 50,000 രൂപ വരെ പിന്‍വലിക്കാനുള്ള അനുവാദം കേന്ദ്ര ബാങ്ക് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഓവര്‍ ഡ്രാഫ്റ്റ് എക്കൗണ്ടുള്ളവര്‍ക്കും ഈ ആനുകൂല്യം നല്‍കിയതെന്നും ആര്‍ബിഐ പറഞ്ഞു.

കഴിഞ്ഞ മൂന്ന് മാസമെങ്കിലും കാര്യക്ഷമമായി ഇടപാടുകള്‍ നടന്നിട്ടുള്ള കറന്റ്, ഓവര്‍ഡ്രാഫ്റ്റ്, കാഷ് ക്രെഡിറ്റ് എക്കൗണ്ടുകളില്‍ നിന്നുമാണ് പ്രതിവാരം 50,000 രൂപ പിന്‍വലിക്കാന്‍ കഴിയുന്നത്. എന്നാല്‍ പേഴ്‌സണല്‍ ഓഡി എക്കൗണ്ടുകള്‍ക്ക് ഈ പരിധി ബാധകമല്ല. ഇതോടൊപ്പം കര്‍ഷകര്‍ക്ക് വിത്ത് വാങ്ങാന്‍ അസാധുവാക്കിയ നോട്ടുകള്‍ ഉപയോഗിക്കാമെന്ന നിര്‍ദേശം ധനമന്ത്രാലയം പുറപ്പെടുവിച്ചു. കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നും വിത്ത് വാങ്ങുന്നതിനാണ് ഇളവ്.

Comments

comments

Categories: Slider, Top Stories

Related Articles