എന്‍എസ്എ തലവന്‍ റോജേഴ്‌സിനെ ഒബാമ നീക്കം ചെയ്‌തേക്കും

എന്‍എസ്എ തലവന്‍ റോജേഴ്‌സിനെ ഒബാമ നീക്കം ചെയ്‌തേക്കും

 

വാഷിംഗ്ടണ്‍: ദേശീയ സുരക്ഷാ ഏജന്‍സിയുടെ നേതൃസ്ഥാനത്തുനിന്നും അഡ്മിറല്‍ മൈക്കല്‍ എസ് റോജേഴ്‌സിനെ നീക്കം ചെയ്യാന്‍ പ്രസിഡന്റ് ഒബാമ ആലോചിക്കുന്നതായി സൂചന. യുഎസ് സൈബര്‍ കമാന്‍ഡ് സ്ഥാനവും റോജേഴ്‌സ് വഹിക്കുന്നുണ്ട്.
ഇസ്ലാമിക സ്‌റ്റേറ്റിനെതിരേ റോജേഴ്‌സിന്റെ നേതൃത്വത്തില്‍ നടത്തിയ നീക്കത്തില്‍ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തൃപ്തരല്ലായിരുന്നു. ഇതിനു പുറമേ, ഏജന്‍സിയുടെ രഹസ്യങ്ങള്‍ പുറത്തായതും റോജേഴ്‌സിനെതിരേ തിരിയാന്‍ ഒബാമ പ്രേരിപ്പിച്ച ഘടകമാണ്.
അതേസമയം നിയുക്ത പ്രസിഡന്റ് ട്രംപ്, റോജേഴ്‌സിനെ സുപ്രധാന പദവിയിലേക്ക് നിയമിക്കാന്‍ പദ്ധതിയിടുന്നുണ്ടെന്നും പ്രചരിക്കുന്നുണ്ട്. കഴിഞ്ഞ വ്യാഴാഴ്ച ട്രംപുമായി റോജേഴ്‌സ് കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു.
രണ്ട് വര്‍ഷം മുന്‍പാണ് ഒബാമ ഭരണകൂടം റോജേഴ്‌സിനെ പ്രമോഷനോടെ ദേശീയ സുരക്ഷാ ഏജന്‍സിയുടെ നേതൃനിരയിലേക്ക് ഉയര്‍ത്തിയത്. എന്നാല്‍ ഇദ്ദേഹത്തിനെതിരേ പ്രതിരോധ സെക്രട്ടറി ആഷ്ട്ടന്‍ ബി. കാര്‍ട്ടറും ദേശീയ ഇന്റലിജന്‍സ് ഡയറക്ടര്‍ ജെയിംസ് ആര്‍ ക്ലാപ്പറും ഒബാമയ്ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിനെത്തുടര്‍ന്നാണ് റോജേഴ്‌സിനെ നീക്കം ചെയ്യുന്ന കാര്യം ഒബാമ ആലോചിക്കുന്നത്.

Comments

comments

Categories: World