ട്രംപിനെ കുറിച്ച് ആശങ്ക വേണ്ടെന്ന് ഒബാമ

ട്രംപിനെ കുറിച്ച് ആശങ്ക വേണ്ടെന്ന് ഒബാമ

ലിമ(പെറു): നിയുക്ത യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപില്‍നിന്നും ഏറ്റവും മോശമായത് മാത്രമേ ലഭിക്കൂ എന്ന ആശങ്ക വേണ്ടെന്നും ഭരണമേറ്റെടുക്കുന്നതു വരെ കാത്തിരിക്കണമെന്നും യുഎസ് പ്രസിഡന്റ് ഒബാമ. പെറുവില്‍ യംഗ് ലീഡേഴ്‌സ് ഓഫി ദി അമേരിക്കാസ് ഇനീഷ്യേറ്റീവ് ചടങ്ങില്‍ പങ്കെടുക്കവേയാണ് ഒബാമ ഇക്കാര്യം പറഞ്ഞത്.
ട്രംപിന്റെ നേതൃത്വത്തില്‍ ഭരണം ആരംഭിച്ചു കഴിയുമ്പോള്‍ മാത്രമാണ് അദ്ദേഹം നടപ്പിലാക്കുന്ന നയം സമാധാനത്തിലും സന്തോഷത്തിലും കഴിയുന്ന അന്താരാഷ്ട്ര സമൂഹത്തിന്റെ താത്പര്യങ്ങള്‍ക്കു വിരുദ്ധമാണോ അല്ലയോ എന്നു തീരുമാനിക്കാന്‍ സാധിക്കുക. അതുവരെ ക്ഷമിക്കാനുള്ള മനസാണ് ഇപ്പോള്‍ വേണ്ടത്-ഒബാമ പറഞ്ഞു.
യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിനു മുന്നോടിയായി നടന്ന പ്രചാരണത്തില്‍, ട്രംപ് വൈറ്റ് ഹൗസിന് യോജിച്ച വ്യക്തിയല്ലെന്ന് പ്രസ്താവിച്ചിരുന്നു. മെക്‌സിക്കോയുമായി അമേരിക്ക അതിര്‍ത്തി പങ്കിടുന്ന പ്രദേശത്ത് മതില്‍ കെട്ടുമെന്നും, വ്യാപാര കരാറുകള്‍ റദ്ദാക്കുമെന്നും, യുഎസിലേക്ക് പ്രവേശിക്കുന്നതില്‍നിന്നും മുസ്ലിംഗളെ താത്കാലികമായി വിലക്കുമെന്നും, അമേരിക്കയില്‍നിന്നും അനധികൃത കുടിയേറ്റക്കാരെ ഒഴിപ്പിക്കുമെന്നുമുള്ള ട്രംപിന്റെ വിവാദപ്രസംഗമാണ് ഇത്തരത്തില്‍ പറയാന്‍ ഒബാമയെ പ്രേരിപ്പിച്ചത്. എന്നാല്‍ ഏവരെയും ഞെട്ടിച്ചു കൊണ്ട് ട്രംപ് യുഎസ് പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പില്‍ വിജയം നേടുകയും ചെയ്തു.
പ്രസിഡന്റ് തെരഞ്ഞെടുപ്പിനു മുന്നോടിയായി നടന്ന പ്രചാരണത്തിനിടെ നടത്തിയ വിവാദ പ്രസ്താവനകളില്‍നിന്നും ട്രംപ് പിന്‍മാറുമെന്നാണ് പ്രതീക്ഷയെന്ന് ഒബാമ പറഞ്ഞു. പ്രസിഡന്റെന്ന നിലയില്‍ തനിക്ക് ഉള്ള അനുഭവ പരിചയം വച്ചാണ് ഇങ്ങനെ പറയുന്നതെന്നും അദ്ദേഹം പറഞ്ഞു. പ്രചാരണത്തില്‍ പ്രസ്താവിച്ച പോലെസുഖകരമായിരിക്കില്ല ഭരണം നയിക്കുമ്പോഴെന്നും ഒബാമ പറഞ്ഞു.

Comments

comments

Categories: Slider, World