കറന്‍സി പിന്‍വലിക്കല്‍: മൊബിക്വിക്ക് ഇടപാടുകളില്‍ 2500 % വര്‍ധന

കറന്‍സി പിന്‍വലിക്കല്‍:  മൊബിക്വിക്ക് ഇടപാടുകളില്‍ 2500 % വര്‍ധന

 

ന്യുഡെല്‍ഹി: രാജ്യത്ത് 500,100 നോട്ടുകള്‍ പിന്‍വലിച്ചശേഷം മൊബീല്‍ വാലറ്റ് സ്ഥാപനമായ മൊബിക്വിക്കിന്റെ നിയര്‍ ബൈ ഫീച്ചര്‍ ഇടപാടുകളില്‍ 2500 ശതമാനത്തിന്റെ വര്‍ധനയുണ്ടായതായി കമ്പനി വെളിപ്പെടുത്തി. ദശലക്ഷക്കണക്കിനു ഉപഭോക്താക്കള്‍ക്കു മൊബിക്വിക്ക് പേയ്മന്റ് സാധ്യമായ ഫുഡ് ആന്‍ഡ് ഷോപ്പിംഗ് സെന്ററുകളും ഡെപോസിറ്റ് കേന്ദ്രങ്ങളും കണ്ടെത്താനും പുതിയ പുതിയ സൗകര്യം കമ്പനി പറഞ്ഞു. കറന്‍സി പിന്‍വലിച്ച നടപടി മൊബീല്‍ വാലറ്റ് മേഖലയില്‍ വലിയ മാറ്റമാണുണ്ടാക്കിയത്. വളരെ പെട്ടെന്നാണ് മൊബിക്വിക്ക് സേവനങ്ങളുടെ ആവശ്യക്കാര്‍ വര്‍ധിച്ചതെന്നും ഡിജിറ്റല്‍വല്‍ക്കരണത്തില്‍ അധിഷ്ഠിതമായ സമ്പദ് വ്യവസ്ഥ യാഥാര്‍ത്ഥമാക്കുന്ന പ്രക്രിയയില്‍ ഇന്ത്യന്‍ പൗരന്‍മാരെ സഹായിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും മൊബിക്വിക്ക് സിഒഒ മൃണാള്‍ സിന്‍ഹ പറഞ്ഞു.

Comments

comments

Categories: Branding