എം എം മണി വൈദ്യുതി മന്ത്രിയാകും; എ സി മൊയ്തീന് വ്യവസായം

എം എം മണി വൈദ്യുതി മന്ത്രിയാകും; എ സി മൊയ്തീന് വ്യവസായം

 

തിരുവനന്തപുരം: സംസ്ഥാന മന്ത്രിസഭയില്‍ കാര്യമായ അഴിച്ചുപണിക്ക് സാധ്യത. ടൂറിസം മന്ത്രി എ സി മൊയ്തീന്‍ പുതിയ വ്യവസായ മന്ത്രിയാകും. കായിക വകുപ്പും മൊയ്തീന് നല്‍കും. മൊയ്തീന്റെ കൈയിലുണ്ടായിരുന്ന സഹകരണ, ടൂറിസം വകുപ്പുകള്‍ കടകംപള്ളി സുരേന്ദ്രനു നല്‍കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ദേവസ്വം വകുപ്പ് കടകംപള്ളി തന്നെ നോക്കും. അതേസമയം എം എം മണി മന്ത്രിയാകുമെന്ന് ഉറപ്പായി. മണിക്ക് വൈദ്യുതി വകുപ്പ് നല്‍കാന്‍ തീരുമാനമായതായാണ് സൂചന. തിരുവനന്തപുരത്ത് ചേര്‍ന്ന സിപിഎം സംസ്ഥാന സമിതി യോഗത്തിലാണ് വകുപ്പുകള്‍ സംബന്ധിച്ച് ധാരണ ആയത്.

ഇ പി ജയരാജന്‍ മന്ത്രിസഭയില്‍ നിന്ന് രാജിവെച്ചതിനു ശേഷം വ്യവസായം, യുവജനക്ഷേമം, കായികം എന്നീ വകുപ്പുകള്‍ മുഖ്യമന്ത്രി നേരിട്ടാണ് കൈകാര്യം ചെയ്തിരുന്നത്. മേയ് 25ന് അധികാരമേറ്റ പിണറായി വിജയന്‍ മന്ത്രിസഭയുടെ ആദ്യ പുനഃസംഘടനയാണിത്.
നിലവില്‍ സര്‍ക്കാര്‍ ചീഫ് വിപ്പായ മണിയെ മാത്രമാണ് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളില്‍ നേരത്തേ മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കാതിരുന്നത്. ഇടുക്കിയിലെ ഉടുമ്പന്‍ചോല നിയോജക മണ്ഡലത്തില്‍ നിന്നു നിയമസഭയില്‍ എത്തിയ എം എം മണി ആദ്യമായാണ് മന്ത്രിയാകുന്നത്.

Comments

comments

Categories: Slider, Top Stories