ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച യുദ്ധകപ്പല്‍ കമ്മീഷന്‍ ചെയ്തു

ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച യുദ്ധകപ്പല്‍ കമ്മീഷന്‍ ചെയ്തു

മുംബൈ: അത്യാധൂനിക സംവിധാനങ്ങളോടെ ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിച്ച യുദ്ധകപ്പല്‍ ഐഎന്‍എസ് ചെന്നൈ മുംബൈ നേവല്‍ ഡോക്ക്‌യാഡില്‍ നടന്ന ചടങ്ങില്‍ പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍ കമ്മീഷന്‍ ചെയ്തു. ബ്രഹ്മോസ് മിസൈലുകള്‍, ഉപരിതലത്തില്‍ നിന്നു തൊടുക്കാവുന്ന ദീര്‍ഘദൂര മിസൈലുകള്‍, മുങ്ങിക്കപ്പലുകള്‍ തകര്‍ക്കാന്‍ ശേഷിയുള്ള മിസൈലുകള്‍, മുങ്ങിക്കപ്പലുകള്‍ കണ്ടുപിടിക്കാന്‍ കഴിവുള്ള സെന്‍സറുകള്‍, ടോര്‍പിഡോ ലോഞ്ചറുകള്‍ എന്നിവയുള്‍പ്പെടെയുളള സന്നാഹങ്ങളാണു കപ്പലിലുള്ളത്. രണ്ട് വിവിധോദ്ദേശ ഹെലികോപ്റ്ററുകളും കപ്പലില്‍ വിന്യസിക്കാനാകും. ആയുധങ്ങളുമായി ബന്ധപ്പെട്ട ഭാഗങ്ങള്‍ നിര്‍മിച്ച് നല്‍കിയത് ഇസ്രായേലും റഷ്യയുമാണ്.

മുംബൈയിലെ മാസഗോണ്‍ ഡോക്കില്‍ നിര്‍മിച്ച യുദ്ധക്കപ്പലിന് 7,500 ടണ്ണാണു ഭാരം. നാലായിരം കോടി രൂപയിലേറെ ചെലവഴിച്ച നിര്‍മിച്ച കപ്പല്‍ കൊല്‍ക്കത്ത ക്ലാസിലെ മൂന്നാമത്തെ കപ്പലാണ്. നാല്‍പ്പത് ഓഫീസര്‍മാരെയും 330 സൈനികരെയും വഹിക്കാവുന്ന കപ്പലിന് 25 ദിവസം തുടര്‍ച്ചയായി യാത്ര ചെയ്യാനാകും. മണിക്കൂറില്‍ 50 കിലോമീറ്ററാണ് കപ്പലിന്റെ വേഗത.

Comments

comments

Categories: Slider, Top Stories