പാക്കിസ്ഥാനുമായുള്ള സൗഹൃദം നല്ലത്; എന്നാല്‍ സുരക്ഷയെ ബാധിക്കരുത്: മനോഹര്‍ പരീക്കര്‍

പാക്കിസ്ഥാനുമായുള്ള സൗഹൃദം നല്ലത്; എന്നാല്‍ സുരക്ഷയെ ബാധിക്കരുത്: മനോഹര്‍ പരീക്കര്‍

 

ന്യൂഡെല്‍ഹി: അയല്‍ രാഷ്ട്രങ്ങള്‍ എന്ന നിലയില്‍ ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ സൗഹൃദം സ്ഥാപിക്കുന്നത് ഇരു രാജ്യങ്ങള്‍ക്കും ഗുണം ചെയ്യുമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍. എന്നാല്‍ ഇത് ദേശീയ സുരക്ഷയെ ബാധിക്കാന്‍ പാടില്ലെന്നും അദ്ദേഹം പറഞ്ഞു. പാക്കിസ്ഥാനില്‍ നിന്നും പ്രകോപനമുണ്ടാകാതെ അതിര്‍ത്തിയിലെ വെടിവെപ്പിന് ഇന്ത്യന്‍ സൈന്യം മുന്നിട്ടിറങ്ങരുതെന്നും പരീക്കര്‍ നിര്‍ദേശിച്ചു. അതിര്‍ത്തിയില്‍ ഇപ്പോള്‍ പ്രശ്‌നങ്ങള്‍ തണുത്തിട്ടുണ്ടെന്നും സമാധനപരമായ അന്തരീക്ഷം സൃഷ്ടിക്കാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.

രാജ്യത്ത് കള്ളപ്പണത്തിന്റെ ഒഴുക്ക് തടഞ്ഞ് ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് അറുതിവരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രമിക്കുമ്പോള്‍ ഒരുവിഭാഗം അദ്ദേഹത്തെ വിമര്‍ശിക്കുകയാണെന്നും മനോഹര്‍ പരീക്കര്‍ ആരോപിച്ചു. നരേന്ദ്ര മോദി ഇന്ത്യന്‍ പ്രധാനമന്ത്രിയായതോടെ സൈന്യത്തിന്റെ ആത്മധൈര്യം വര്‍ധിച്ചതായും പാക്കിസ്ഥാന്‍ വെടിയുതിര്‍ത്താല്‍ തിരിച്ച് ആക്രമിക്കുന്നതിന് സൈന്യം ഇപ്പോള്‍ പ്രതിരോധ മന്ത്രാലയത്തിന്റെ അനുവാദത്തിന് കാത്തുനില്‍ക്കേണ്ടെന്നും പ്രതിരോധ മന്ത്രി പറഞ്ഞു.

Comments

comments

Categories: Slider, Top Stories