മൂന്നാം വിവാഹത്തെക്കുറിച്ചു സൂചന നല്‍കി ഇമ്രാന്‍

മൂന്നാം വിവാഹത്തെക്കുറിച്ചു സൂചന നല്‍കി ഇമ്രാന്‍

 

ഇസ്ലാമാബാദ്: മൂന്നാം വിവാഹത്തെ കുറിച്ച് സൂചന നല്‍കി മുന്‍ ക്രിക്കറ്ററും പാകിസ്ഥാനിലെ പ്രധാന പ്രതിപക്ഷ പാര്‍ട്ടിയുമായ തെഹ്‌രീക്-ഇ-ഇന്‍സാഫിന്റെ തലവനുമായ ഇമ്രാന്‍ ഖാന്‍. കുടുംബസുഹൃത്തിന്റെ വിവാഹ ചടങ്ങില്‍ പങ്കെടുക്കുന്നതിനായി ലണ്ടനിലെത്തിയതാണ് 64-കാരനായ ഇമ്രാന്‍. ഇതിനിടെയാണ് വിവാഹക്കാര്യം അദ്ദേഹം സൂചിപ്പിച്ചത്.
1995ലാണ് ഇമ്രാന്‍ ആദ്യമായി വിവാഹിതനായത്. അന്ന് ജെമീമ ഗോള്‍ഡ് സ്മിത്തെന്ന ബ്രിട്ടീഷ് യുവതിയെയാണ് ഇമ്രാന്‍ വിവാഹം കഴിച്ചത്. പിന്നീട് കഴിഞ്ഞ വര്‍ഷം രഹം ഖാനെ 2015ലും വിവാഹം ചെയ്തു. രണ്ട് ബന്ധങ്ങളും വേര്‍പെടുത്തിയ ഇമ്രാന്‍ മൂന്നാമതും വിവാഹത്തിനൊരുങ്ങുകയാണെന്ന പ്രചാരണം ശക്തമായിരിക്കവേയാണ്, അദ്ദേഹം തന്നെ പ്രചാരണത്തിന് വിശ്വാസ്യത ഉറപ്പാക്കും വിധം സൂചന നല്‍കിയത്.

Comments

comments

Categories: Trending, World