ഇന്ത്യന്‍ വനിതകള്‍ക്കായി ഗൂഗിളിന്റെ പ്രത്യേക പദ്ധതി

ഇന്ത്യന്‍ വനിതകള്‍ക്കായി ഗൂഗിളിന്റെ പ്രത്യേക പദ്ധതി

 

അറിയപ്പെടാത്ത ഇന്ത്യന്‍ വനിതകളുടെ വിജയകഥകള്‍ പ്രദര്‍ശിപ്പിക്കാന്‍ പദ്ധതിയുമായി ഗൂഗിള്‍ ആര്‍ട്ട് ആന്‍ഡ് കള്‍ച്ചര്‍ പ്ലാറ്റ്‌ഫോം. ‘ വുമണ്‍ ഇന്‍ ഇന്ത്യ: അണ്‍ഹേര്‍ഡ് സ്റ്റോറീസ് ‘ പ്രത്യേക പ്രൊജക്റ്റില്‍ രാജ്യത്തെ 26 സാംസ്‌കാരിക സ്ഥാപനങ്ങളില്‍ നിന്നും 2,500 വര്‍ഷത്തിനുള്ളില്‍ സൃഷ്ടിക്കപ്പെട്ട ആര്‍ട്ട്‌വര്‍ക്കുകളുടെയും വെര്‍ച്വല്‍ എക്‌സിബിഷനുകളുടെയും ശേഖരണമാണ് ഒരുക്കുന്നത്. അതുല്യങ്ങളായ നേട്ടങ്ങള്‍ കൈവരിച്ച രാജ്യത്തെ അറിയപ്പെടാത്ത വനിതകളെ പ്രൊജക്റ്റ് വഴി ലോകത്തിന് പരിചയപ്പെടുത്തി കൊടുക്കും. ഇന്ത്യന്‍ ചരിത്രത്തിലും സാംസ്‌കാരിക മേഖലയിലും വനിതകള്‍ നല്‍കിയ സംഭാവനകളെ കണ്ടെത്തുകയും ഭാവിയിലെ സ്ത്രീകള്‍ക്കു പ്രചോദനമാകുന്നതിന് സഹായിക്കുകയുമാണ് പ്രൊജക്റ്റിന്റെ ലക്ഷ്യമെന്ന് പദ്ധതിയുടെ പ്രകാശന ചടങ്ങില്‍ ഗൂഗിള്‍ കള്‍ച്ചറല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓപ്പറേഷന്‍സ് മേധാവി ലൂസില്ല മാസ്സ പറഞ്ഞു. സ്ത്രീ ശാക്തീകരണത്തിന്റെ വിവിധ തലങ്ങളെപ്പറ്റിയുള്ള ചര്‍ച്ചകളും ചടങ്ങിനോടനുബന്ധിച്ച് സംഘടിപ്പിച്ചിരുന്നു.

Comments

comments

Categories: Branding