ബയണ്‍ മ്യൂണിക്കിനെ തകര്‍ത്ത് ബൊറൂസിയ ഡോര്‍ട്ട്മുണ്ട്

ബയണ്‍ മ്യൂണിക്കിനെ തകര്‍ത്ത് ബൊറൂസിയ ഡോര്‍ട്ട്മുണ്ട്

 

മ്യൂണിക്: ജര്‍മന്‍ ബുന്ദസ് ലിഗയിലെ വമ്പന്മാര്‍ തമ്മില്‍ ഏറ്റുമുട്ടിയ മത്സരത്തില്‍ ബയണ്‍ മ്യൂണിക്കിനെതിരെ ബൊറൂസിയ ഡോര്‍ട്ട്മുണ്ടിന് ജയം. എതിരില്ലാത്ത ഒരു ഗോളിനാണ് നിലവിലെ ചാമ്പ്യന്മാരെ ബൊറൂസിയ ഡോര്‍ട്ട്മുണ്ട് പരാജയപ്പെടുത്തിയത്.

അത്യന്തം വാശിയേറിയ മത്സരത്തില്‍ പിയറി എമെറിക് ഓബമെയാംഗ് നേടിയ ഗോളിലൂടെയാണ് ബൊറൂസിയ വിജയം കണ്ടെത്തിയത്. മത്സരത്തിന്റെ പതിനൊന്നാം മിനുറ്റിലായിരുന്നു മെക്‌സിക്കന്‍ താരമായ പിയറി ഓബമെയാംഗിന്റെ ഗോള്‍.

കളിയുടെ രണ്ടാം പകുതിയില്‍ ബയണ്‍ മ്യൂണിക് താരം ഫ്രാങ്ക് റിബറി പിന്‍കാല്‍ കൊണ്ട് ബൊറൂസുയക്കെതിരെ വലകുലുക്കിയെങ്കിലും ഓഫ് സൈഡ് കുരുക്ക് കാരണം ഗോള്‍ അനുവദിക്കപ്പെട്ടില്ല.

ബയണ്‍ മ്യൂണിക്കിന് വേണ്ടി സാബി അലോന്‍സോ തൊടുത്ത ലോംഗ് റേഞ്ചര്‍ ക്രോസ് ബാറില്‍ തട്ടിത്തെറിക്കുകയും ചെയ്തു. ബൊറൂസിയന്‍ താരങ്ങളായ ഓബമെയാംഗും ആേ്രന്ദ ഷ്രൂളും ഓരോ അവസരങ്ങള്‍ നഷ്ടപ്പെടുത്തി.

മത്സര വിജയത്തോടെ 21 പോയിന്റുമായി ബൊറൂസിയ ഡോര്‍ട്ട്മുണ്ട് ലീഗില്‍ മൂന്നാം സ്ഥാനത്തെത്തി. 24 പോയിന്റുള്ള ബയണ്‍ മ്യൂണിക് രണ്ടാം സ്ഥാനത്താണ്. 27 പോയിന്റുമായി ആര്‍ബി ലീപ്‌സിഗ് ആണ് പോയിന്റ് പട്ടികയില്‍ ഒന്നാമത്.

Comments

comments

Categories: Sports