ലോകത്തെ ബന്ധിപ്പിക്കാന്‍ ആഹ്വാനം ചെയ്ത് മാര്‍ക്ക് സുക്കര്‍ബര്‍ഗ്

ലോകത്തെ ബന്ധിപ്പിക്കാന്‍ ആഹ്വാനം ചെയ്ത് മാര്‍ക്ക് സുക്കര്‍ബര്‍ഗ്

ലിമ (പെറു): ഏഷ്യ പെസഫിക് ഇക്കണോമിക് കോപ്പറേഷന്‍ (എപിഇസി) സിഇഒ ഉച്ചകോടിയില്‍ ആഗോള കണക്റ്റിവിറ്റിയെക്കുറിച്ച് ഫേസ്ബുക്ക് ചീഫ് എക്‌സിക്യൂട്ടിവ് മാര്‍ക്ക് സുക്കര്‍ബര്‍ഗിന്റെ ശ്രദ്ധേയ പ്രസംഗം. എപിഇസി രാജ്യങ്ങളോട് ലോകത്തെ മുഴുവന്‍ ഒന്നിപ്പിക്കുന്ന ഇന്റര്‍നെറ്റ് വിപ്ലവത്തിന്റെ ഭാഗമാകാനും അതിന്റെ സാമ്പത്തിക നേട്ടങ്ങള്‍ ലോകം മുഴുവന്‍ പങ്കിടുന്നതിനും സുക്കര്‍ബര്‍ഗ് പറഞ്ഞു.

ദി കണക്റ്റിവിറ്റി റെവലൂഷന്‍ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു ഫേസ്ബുക്ക് സിഇഒ. ഒരു എന്‍ജിനീയര്‍ എന്ന നിലയില്‍ ലോകത്തെ ഏത് ‘സിസ്റ്റ’ത്തിലും മാറ്റങ്ങള്‍ കൊണ്ടുവരാനാണ് തന്റെ ശ്രമമെന്നും സുക്കര്‍ബര്‍ഗ്. ശാസ്ത്രസാങ്കേതിക വിദ്യയില്‍ ത്വരിത പുരോഗതിയാണ് ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. ചരിത്രത്തില്‍ മറ്റേത് തലമുറ നടത്തിയതിനെക്കാളും മഹത്തായ കാര്യങ്ങള്‍ ഈ തലമുറയ്ക്ക് ചെയ്യാന്‍ സാധിക്കുമെന്നും സുക്കര്‍ബര്‍ഗ് കൂട്ടിച്ചേര്‍ത്തു.

വിദ്യാഭ്യാസത്തില്‍ വന്ന വലിയ മാറ്റത്തെയാണ് സുക്കര്‍ബര്‍ഗ് ഇതിന് ഉദാഹരണമായി കാണിച്ചത്. കഴിഞ്ഞ നൂറ്റാണ്ടില്‍ വിദ്യാഭ്യാസത്തിന് ഒരു സ്വഭാവമേ ഉണ്ടായിരുന്നുള്ളൂ. ഒരു അധ്യാപകന്‍ ക്ലാസ് റൂമിലിരുന്ന് കുട്ടികളെ പഠിപ്പിക്കുക. എന്നാല്‍ ഇന്ന് അത് പാടെ മാറി. വ്യക്തിഗത വിദ്യാഭ്യാസത്തിന്റെ കാലം വന്നു. ഓരോ കുട്ടിയെയും അവന്റെ സവിശേഷതകള്‍ക്ക് അനുയോജ്യമായി പഠിപ്പിക്കാനുള്ള ടെക്‌നോളജിയുണ്ട്. ഒറ്റ അധ്യാപകനു തന്നെ ഭൂമിശാസ്ത്രപരമായ യാതൊരു അതിര്‍ത്തികളുമില്ലാതെ 100കണക്കിന് വിദ്യാര്‍ത്ഥികളെ ഓണ്‍ലൈനായി പഠിപ്പിക്കാം-സുക്കര്‍ബര്‍ഗ് പറഞ്ഞു.

വ്യക്തിഗത വിദ്യാഭ്യാസ പദ്ധതികളില്‍ ഫേസ്ബുക്ക് കൂടുതല്‍ ശ്രദ്ധ പതിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇതിനായി മാത്രം ഒരു എന്‍ജിനീയറിംഗ് ടീമിനെ സുക്കര്‍ബര്‍ഗ് വികസിപ്പിച്ചിട്ടുണ്ട്. മലയാളി ബൈജു രവീന്ദ്രന്റെ എജുടെക് സ്റ്റാര്‍ട്ടപ്പായ ബൈജൂസ് ആപ്പില്‍ സുക്കര്‍ബര്‍ഗ് അടുത്തിടെ നിക്ഷേപം നടത്തിയതും ഈ പദ്ധതിയുടെ ഭാഗമായിട്ടായിരുന്നു.

Comments

comments

Categories: Uncategorized