ഇംഗ്ലണ്ടിന് 318 റണ്‍സ് വിജയ ലക്ഷ്യം

ഇംഗ്ലണ്ടിന് 318 റണ്‍സ് വിജയ ലക്ഷ്യം

 

വിശാഖപട്ടണം: ടീം ഇന്ത്യയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിന്റെ അവസാന ഇന്നിംഗ്‌സില്‍ ഇംഗ്ലണ്ട് പൊരുതുന്നു. ഇന്ത്യ ഉയര്‍ത്തിയ 405 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന് രണ്ടാം ഇന്നിംഗ്‌സ് ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് നാലാം ദിവസം അവസാനിക്കുമ്പോള്‍ 59.4 ഓവറില്‍ രണ്ട് വിക്കറ്റിന് 87 എന്ന നിലയിലാണ്.

ഇംഗ്ലണ്ട് നിരയില്‍ നിന്നും യഥാക്രമം 54, 25 റണ്‍സ് വീതമെടുത്ത ടീം ക്യാപ്റ്റന്‍ അലൈസ്റ്റര്‍ കുക്ക്. ഹസീബ് ഹമീദ് എന്നിവരാണ് പുറത്തായത്. അലൈസ്റ്റര്‍ കുക്കിനെ രവീന്ദ്ര ജഡേജയും ഹസീബ് ഹമീദിനെ ആര്‍ അശ്വിനുമാണ് പറഞ്ഞയച്ചത്. രണ്ടാം ഇന്നിംഗ്‌സില്‍ ടീം ഇന്ത്യ 204 റണ്‍സിന് ഓള്‍ ഔട്ടായതോടെ ഇംഗ്ലണ്ടിന്റെ വിജയലക്ഷ്യം നിശ്ചയിക്കപ്പെടുകയായിരുന്നു.

ആദ്യ ഇന്നിംഗ്‌സില്‍ ഇന്ത്യ 455 റണ്‍സെന്ന മികച്ച സ്‌കോര്‍ സ്വന്തമാക്കിയിരുന്നെങ്കിലും രണ്ടാം ഇന്നിംഗ്‌സില്‍ 204 റണ്‍സ് മാത്രമേ ടീം ഇന്ത്യയ്ക്ക് നേടാനായുള്ളൂ. ഇംഗ്ലണ്ട് താരങ്ങളായ സ്റ്റുവാര്‍ട്ട് ബ്രോഡിന്റെയും ആദില്‍ റഷീദിന്റെയും തകര്‍പ്പന്‍ ബൗളിംഗാണ് ഇന്ത്യയെ ചെറിയ സ്‌കോറില്‍ ഒതുക്കിയത്. ആദയ ഇന്നിംഗ്‌സില്‍ ഇംഗ്ലണ്ട് സ്‌കോര്‍ ചെയ്തത് 255 റണ്‍സായിരുന്നു.

Comments

comments

Categories: Sports