കറന്‍സി റദ്ദാക്കല്‍: വികസിത രാജ്യങ്ങളുടെ നിരയിലേയ്ക്ക് ഇന്ത്യ- കെ എന്‍ രാഘവന്‍

കറന്‍സി റദ്ദാക്കല്‍:  വികസിത രാജ്യങ്ങളുടെ നിരയിലേയ്ക്ക് ഇന്ത്യ- കെ എന്‍ രാഘവന്‍

 

കൊച്ചി: ഉയര്‍ന്ന മൂല്യമുള്ള കറന്‍സി നോട്ടുകള്‍ റദ്ദാക്കുന്ന ഇപ്പോഴത്തെ നടപടികള്‍ക്കൊപ്പം ഗവണ്‍മെന്റ് അതിന്റെ പൂര്‍ണമായ പദ്ധതികള്‍ നടപ്പാക്കുകയാണെങ്കില്‍ ഇന്ത്യ ലോകത്തിലെ വികസിത രാജ്യങ്ങളുടെ നിരയിലേയ്ക്ക് ഒരു കുതിച്ചു ചാട്ടമായിരിക്കും നടത്തുകയെന്ന് കൊച്ചി കസ്റ്റംസ് കമ്മീഷണര്‍ ഡോ. കെ എന്‍ രാഘവന്‍ ഐ ആര്‍ എസ്. ഉയര്‍ന്ന മൂല്യമുള്ള കറന്‍സികളുടെ റദ്ദാക്കല്‍ – അനുഗ്രഹമോ ശാപമോ? എന്ന വിഷയത്തില്‍ കേരള മാനേജ്‌മെന്റ് അസോസിയേഷന്‍ (കെ എം എ) കൊച്ചിയില്‍ സംഘടിപ്പിച്ച പ്രഭാഷണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കള്ളപ്പണത്തിനും കള്ളനോട്ടുകള്‍ക്കും ഭീകരവാദ ധനസഹായത്തിനുമെതി രായ ഏറ്റവും ശക്തവും വെല്ലുവിളിയുണര്‍ത്തുന്നതുമായ നീക്കമെന്ന് വിശേഷിപ്പിച്ചുകൊണ്ട്, ഉയര്‍ന്ന കറന്‍സികള്‍ റദ്ദാക്കിയ സര്‍ക്കാര്‍ നടപടിയെ അദ്ദേഹം ശ്ലാംഘിച്ചു. ഈ നടപടി കൊണ്ടു മാത്രം പ്രശ്‌നപരിഹാരമാകില്ലെന്നും ജിഎസ്ടി ആസൂത്രിതമായി നടപ്പാക്കുന്നതുപോലുള്ള മറ്റു മാര്‍ഗങ്ങള്‍ കൂടി ഇതോടൊപ്പം സ്വീകരിക്കണ മെന്നും അദ്ദേഹം വ്യക്തമാക്കി.

വളരെ ദുഷ്‌കരമായ ഒരു സാഹചര്യമാണിതെങ്കിലും സര്‍ക്കാരിന്റെ നിര്‍വഹണ നടപടികള്‍ ഏതെങ്കിലും കോടതികള്‍ തടസ്സപ്പെടുത്താന്‍ ഇടയാകരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗ്രാമീണ മേഖലകളില്‍ സാധാരണക്കാരുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതില്‍ ഏറ്റവും പങ്കു വഹിക്കുന്ന സഹകരണ ബാങ്കിംഗ് മേഖലയോട് ഗവണ്‍മെന്റ് കൂടുതല്‍ ഉദാരമായ സമീപനം സ്വീകരിക്കണമെന്നും ഗ്രാമീണ സമ്പദ് വ്യവസ്ഥയെ സംരക്ഷിക്കാന്‍ ഇതാവശ്യമാണെന്നും ഡോ. രാഘവന്‍ അഭിപ്രായപ്പെട്ടു.

കറന്‍സി റദ്ദാക്കലിലൂടെ ബാങ്കുകളില്‍ വരുമെന്നു കരുതുന്ന ഏകദേശം 11 ലക്ഷം കോടി രൂപയോടെ ബാങ്കിംഗ് സംവിധാനത്തിന്റെ ലിക്വിഡിറ്റി പല മടങ്ങായി വര്‍ധി
ക്കുമെന്നു പ്രതീക്ഷിക്കുന്നതായി വര്‍മ്മ ആന്‍ഡ് വര്‍മ്മ ചാര്‍ട്ടേഡ് എക്കൗണ്ടന്റ്‌സിന്റെ മാനേജിംഗ് പാര്‍ട്ണറും സാമ്പത്തിക വിദഗ്ധനുമായ വേണുഗോപാല്‍ സി ഗോവിന്ദ് ചൂണ്ടിക്കാട്ടി. ഗവണ്‍മെന്റിന്റെ ഈ വലിയ നടപ ടിയുടെ ഫലമായി ഏതാണ്ട് എല്ലാ വ്യവസായ മേഖലകളും അടുത്ത 6 മുതല്‍ 9 വരെ മാസത്തേയ്ക്ക് നിശ്ചലമായി പോയേക്കാമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഇപ്പോഴത്തെ നടപടി കൊണ്ട് എല്ലാം ശരിയായി തീരുകയാണെങ്കില്‍ ഡിമോണിറ്റൈസേഷന്‍ നമ്മുടെ ധനക്കമ്മി ജി ഡി പി യുടെ 1.5 % ആയി കുറക്കുകയും അങ്ങിനെ ഇന്ത്യ ലോകത്തിലെ ഏറ്റവും നല്ല സമ്പദ്‌വ്യ വസ്ഥകളിലൊന്നായി മാറുമെന്നും ഉള്ള ശുഭാപ്തി വിശ്വാസവും അദ്ദേഹം പ്രകടിപ്പിച്ചു.

Comments

comments

Categories: Business & Economy