അല്‍ ഷിഫയില്‍ മലദ്വാര കാന്‍സര്‍ പരിശോധനാ വിഭാഗം

അല്‍ ഷിഫയില്‍ മലദ്വാര കാന്‍സര്‍ പരിശോധനാ വിഭാഗം

 

കൊച്ചി: ലോക ജനസംഖ്യയുടെ ഏതാണ്ട് 60 ശതമാനത്തോളം ആളുകള്‍ ജീവിതത്തിലൊരിക്കലെങ്കിലും ആണ്‍-പെണ്‍ വ്യത്യാസമില്ലാതെ പൈല്‍സ് രോഗത്തിന്റെ വേദനയിലൂടെ കടന്നുപോയിട്ടുണ്ടാകുമെന്നാണ് വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്റെ പൈല്‍സ് രോഗം സംബന്ധിച്ച ഒരു റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നത്. പ്രമേഹം, പ്രഷര്‍, കൊളസ്‌ട്രോള്‍ പോലുള്ള ജീവിത ശൈലീ രോഗങ്ങളുടെ പട്ടികയിലേയ്ക്ക് ഇന്ന് പൈല്‍സ് രോഗവും എത്തിച്ചേര്‍ന്നിരിക്കുന്നു. അല്‍ ഷിഫ ഹോസ്പിറ്റലിനോടനുബന്ധിച്ചുള്ള അല്‍ ഷിഫ ഇന്റര്‍നാഷണല്‍ പ്രോക്‌ടോളജി ഇന്‍സ്റ്റിറ്റ്യൂട്ട് ആന്‍ഡ് റിസര്‍ച്ച് സെന്റര്‍ നടത്തിയ ഗവേഷണങ്ങളില്‍ കണ്ടെത്തിയത് ഈ രോഗബാധ കൂടുതലും യുവ സമൂഹത്തെ ഗ്രസിച്ചിരിക്കുന്നു എന്നാണ്. ഒരു പക്ഷേ ആധുനിക രീതിയിലുള്ള ജീവിതക്രമവും ഫാസ്റ്റ് ഫുഡില്‍ അധിഷ്ഠിതമായ ഭക്ഷണ രീതികളും വ്യായാമ ത്തിനു പോലും സമയവും സൗകര്യവുമില്ലാത്ത ജീവിതസാഹചര്യങ്ങളും ഈ അവസ്ഥയ്ക്കു കാരണമാകുന്നുണ്ടാകാം. യുവ ജനതയിലെ ഈ കൂടിയ രോഗബാധ രാജ്യത്തിന്റെ ഉല്‍പാദന ക്ഷമതയെത്തന്നെ പ്രതികൂലമായി ബാധിക്കാനും ഇടയുണ്ട്.

പൈല്‍സിനും അനുബന്ധ മലദ്വാര രോഗങ്ങള്‍ക്കും ഏറ്റവും ആധുനികമായ ശാസ്ത്ര സാങ്കേതികവിദ്യ ഉപയോഗിച്ച് പാര്‍ശ്വഫലങ്ങളില്ലാത്ത ലേസര്‍ ചികിത്സയാണ് കഴിഞ്ഞ 15 വര്‍ഷത്തോളമായി എറണാകുളം അല്‍ ഷിഫ ഹോസ്പിറ്റലില്‍ ചെയ്തുകൊണ്ടിരിക്കുന്നത്. ഏതാണ്ട് 75000 ഓളം വിജയകരമായ പ്രൊസീജിയറുകള്‍ ചെയ്ത് അല്‍ ഷിഫ ഹോസ്പിറ്റല്‍ ഇന്നു ലോകശ്രദ്ധ പിടിച്ചു പറ്റിയിട്ടുണ്ട്. 2016 ലെ ലോക പൈല്‍സ് ദിനത്തോടനുബന്ധിച്ച് ലോകത്തിലെ ഏറ്റവും വലിയ പ്രോക്‌ടോളജി സെന്ററായ എറണാകുളം അല്‍ ഷിഫ ഹോസ്പിറ്റല്‍ മലദ്വാര കാന്‍സര്‍ പരിശോധന വിഭാഗം പ്രവര്‍ത്തനം ആരംഭിച്ചു. ഇതോടൊപ്പം പ്രവാസി മലയാളികള്‍, ഐ ടി പ്രൊഫഷണലുകള്‍, വികലാംഗര്‍, ബിപിഎല്‍ കാര്‍ഡുടമകള്‍ എന്നിവര്‍ക്ക് പ്രത്യേക ചികിത്സാ ഇളവ് ലഭിക്കുന്നതാണെന്നും 3000 രൂപ ചിലവു വരുന്ന ഡിജിറ്റല്‍ റെക്റ്റല്‍ സ്‌കാനിംഗ് എല്ലാ രോഗികള്‍ക്കും 2016 ഡിസംബര്‍ മാസം വരെ സൗജന്യമാക്കിയിട്ടുണ്ടെന്നും അല്‍ ഷിഫ ഹോസ്പിറ്റല്‍ മാനേജിംഗ് ഡയറക്റ്റര്‍ ഡോക്ടര്‍ ഷാജഹാന്‍ യൂസഫ് സാഹിബ് അറിയിച്ചു.

Comments

comments

Categories: Branding