ഫുട്‌ബോള്‍ പ്രേമികള്‍ക്കായി ഖത്തര്‍ എയര്‍വെയ്‌സ് മത്സരം

ഫുട്‌ബോള്‍ പ്രേമികള്‍ക്കായി ഖത്തര്‍ എയര്‍വെയ്‌സ് മത്സരം

 

കൊച്ചി: ഫുട്‌ബോള്‍ പ്രേമികള്‍ക്ക് ദോഹയില്‍ നടക്കുന്ന ചാംപ്യന്മാരുടെ മത്സരത്തിനായി ടിക്കറ്റുകള്‍ നേടാന്‍ അവസരം. സ്വന്തം ഫ്രീസ്റ്റൈല്‍ ഫുട്‌ബോള്‍ നീക്കങ്ങളുടെ വീഡിയോകള്‍ അയച്ചുനല്‍കുന്നവരില്‍ നിന്നും തെരഞ്ഞെടുക്കുന്ന വിജയികള്‍ക്ക് ടിക്കറ്റാണ് ലഭിക്കുക. 15 സെക്കന്‍ഡ് നീണ്ടുനില്‍ക്കുന്ന വീഡിയോകള്‍ #QatarAirwaysCup എന്ന ഹാഷ്ടാഗോടു കൂടി സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കാം. വിജയികള്‍ക്ക് എഫ്‌സി ബാഴ്‌സിലോണയും സൗദി പ്രഫഷണല്‍ ലീഗായ അല്‍അഹ്‌ലി എസ്‌സിയുമായുള്ള മത്സരം നേരിട്ട് കാണാന്‍ രണ്ട് ടിക്കറ്റുകള്‍ സ്വന്തമാക്കാം. ഡിസംബര്‍ 13 ന് ദോഹയിലെ അല്‍ഗരാഫ സ്റ്റേഡിയത്തിലാണ് മത്സരം.

www.qatarairways.com/qrchallenge എന്ന ഓണ്‍ലൈന്‍ ആപ്ലിക്കേഷന്‍ വഴിയാണ് വീഡിയോകള്‍ ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാം, ഫെയ്‌സ്ബുക്ക് എന്നിവയിലേതിലെങ്കിലും പോസ്റ്റ് ചെയ്യാവുന്നതാണ്. നവംബര്‍ 29 വരെയാണ് മത്സരത്തിന്റെ കാലാവധി. ഡിസംബര്‍ 1ന് ഖത്തര്‍എയര്‍വെയ്‌സ് കമ്മിറ്റി മത്സരവിജയികളെ കണ്ടെത്തി സോഷ്യല്‍മീഡിയകളിലൂടെ അറിയിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് www.qatarairways.com/qrchallenge എന്ന സൈറ്റില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ അറിയാം.

Comments

comments

Categories: Branding