ഇഡിഐഐയുമായി കാഴ്ചപ്പാടുകള്‍ പങ്കുവെച്ച് ഗുജറാത്തിലെ 40 നവസംരംഭങ്ങള്‍

ഇഡിഐഐയുമായി കാഴ്ചപ്പാടുകള്‍ പങ്കുവെച്ച് ഗുജറാത്തിലെ 40 നവസംരംഭങ്ങള്‍

അഹമ്മദാബാദ്: എന്‍ട്രപ്രണര്‍ഷിപ് ഡവലപ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ഗുജറാത്തിലെ വളര്‍ന്നുവരുന്ന നാല്‍പതു സ്റ്റാര്‍ട്ടപ്പുകളുമായി സംവാദം സംഘടിപ്പിച്ചു. ‘വൈബ്രന്റ് ഗുജറാത്ത് 2017’ ന്റെ ഭാഗമായി തിരഞ്ഞെടുക്കപ്പെട്ട ഗുജറാത്തിലെ നാല്‍പത് പുതിയ സ്റ്റാര്‍ട്ടപ്പുകളാണ് പരിപാടിയില്‍ പങ്കെടുത്തത്. സംരംഭമേഖലയെ സംബന്ധിച്ച കാഴ്ചപ്പാടുകളും, അനുഭവങ്ങളും പ്രാവര്‍ത്തികമാക്കാവുന്ന പുതിയ ആശയങ്ങളും അവര്‍ ഇഡിഐഐ വിദ്യാര്‍ത്ഥികളുമായി പങ്കുവെച്ചു.

സംരംഭകത്വ, വിദ്യാഭ്യാസ കാര്യത്തില്‍ ദേശീയ ശ്രദ്ധനേടിയ സ്ഥാപനമാണ് ഇഡിഐഐ. ഗുജറാത്ത് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്‌മെന്റ് കോര്‍പറേഷന്റെ വൈസ് ചെയര്‍പേഴ്‌സനും മാനേജിംഗ് ഡയറക്ടറുമായ ഡി താര , ഇഡിഐഐ ഡയറക്ടറായ ഡോ. സുനില്‍ ശുക്ല എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. ഭാവിയിലെ സംരംഭകര്‍ക്ക്, മേഖലയിലെ പ്രായോഗിക സ്ഥിതി ഗതികള്‍ മനസ്സിലാക്കാന്‍ പരിപാടി സഹായകമായി.

നൂതനവും ക്രീയാത്മകവുമായ ആശയങ്ങളുമായി നിരവധി പേര്‍ ഇന്ന് സംരംഭകത്വ മേഖലയിലേക്ക് കടന്നുവരുന്നുണ്ട്. ഇത് നവസംരംഭകര്‍ക്ക് പരിശീലനവും സാമ്പത്തികസഹായവും ലഭ്യമാക്കുന്നതിനായി ഞങ്ങളെ കൂടുതല്‍ പ്രേരിപ്പിക്കുന്നുവെന്ന് ഡി താര പറഞ്ഞു. പ്രചോദനകരമായ മാതൃകകളെ പരിചയപ്പെടുന്നത് ഈ മേഖലയിലേക്ക് കൂടുതല്‍ ആളുകള്‍ കടന്നുവരാനും തങ്ങള്‍ ഇറങ്ങി പ്രവര്‍ത്തിക്കേണ്ട വിപണിയെകുറിച്ച് കൂടുതല്‍ അറിയാനും സഹായകമാകുമെന്ന് ഡോ. സുനില്‍ ശുക്ല അഭിപ്രായപ്പെട്ടു.

Comments

comments

Categories: Entrepreneurship