നോട്ട് അസാധുവാക്കല്‍ ഭ്രാന്തന്‍ തീരുമാനമെന്ന് വിഎസ്

നോട്ട് അസാധുവാക്കല്‍ ഭ്രാന്തന്‍ തീരുമാനമെന്ന് വിഎസ്

 

തിരുവനന്തപുരം: രാജ്യത്ത് 500, 1000 രൂപയുടെ കറന്‍സി നോട്ടുകള്‍ പിന്‍വലിച്ചത് മോദിയുടെ ഭ്രാന്തന്‍ തീരുമാനമാണെന്നു ഭരണപരിഷ്‌കാര കമ്മിഷന്‍ ചെയര്‍മാന്‍ വി.എസ്. അച്യുതാനന്ദന്‍. തീരുമാനം പിന്‍വലിച്ചില്ലെങ്കില്‍ ജനങ്ങള്‍ അടുത്ത തെരഞ്ഞെടുപ്പില്‍ മോദിയുടെ നെഞ്ചത്തായിരിക്കും വോട്ട് ചെയ്യുകയെന്നും വിഎസ് പറഞ്ഞു. സഹകരണ ബാങ്കിങ് മേഖലയെ തകര്‍ക്കുന്ന സര്‍ക്കാര്‍ നടപടിക്കെതിരേ തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടത്തുന്ന സമരത്തിലാണ് അച്യുതാനന്ദന്‍ മോദിക്കെതിരേയും കേന്ദ്ര സര്‍ക്കാറിനെതിരേയും രൂക്ഷ വിമര്‍ശനം നടത്തിയത്.
സഹകരണ മേഖല തകര്‍ന്നാല്‍ അത് കേരളത്തിലെ ജനങ്ങളെ ബാധിക്കും. ഇതിനെതിരേ പ്രതിഷേധം ശക്തമാക്കാന്‍ തുടങ്ങിയിട്ട് പത്ത് ദിവസം കഴിഞ്ഞു. എന്നിട്ടും മോദിക്ക് ഒരു കുലുക്കമില്ല. എന്നാല്‍ ഭ്രാന്തന്‍ തീരുമാനവുമായി മുന്നോട്ട് പോവാന്‍ അനുവദിക്കില്ല. കേരളത്തിന്റെ പൊതു വികാരം കണക്കിലെടുത്ത് തീരുമാനം പിന്‍വലിക്കണം. നോട്ട് പിന്‍വലിക്കുന്നത് ചര്‍ച്ച ചെയ്യുമ്പോള്‍ പാര്‍ലമെന്റില്‍ വരാന്‍ പോലുമുള്ള മര്യാദ മോദി കാണിക്കുന്നില്ല. രാജ്യഭരണം ഹാസ്യ കലാപരിപാടിയാക്കി അദ്ദേഹം മാറ്റിയിരിക്കുന്നുവെന്നും വിഎസ് കുറ്റപ്പെടുത്തി.

Comments

comments

Categories: Politics

Related Articles