ടീവേദയുമായി ടാറ്റാ ഗ്ലോബല്‍ ബീവറേജസ്

ടീവേദയുമായി ടാറ്റാ ഗ്ലോബല്‍ ബീവറേജസ്

കൊച്ചി: ആയുര്‍വേദത്തിന്റെ ആരോഗ്യ സ്പര്‍ശം ഇനി നിങ്ങള്‍ ദിവസവും കഴിക്കുന്ന ചായയിലും. ലോകത്തിലെ രണ്ടാമത്തെ വലിയ തേയില ബ്രാന്‍ഡായ ടാറ്റാ ഗ്ലോബല്‍ ബീവറേജസ് ആണ് ടാറ്റാ ടീവേദ എന്ന പുതിയ ഉല്‍പന്നം വിപണിയിലെത്തിക്കുന്നത്.

ആയുര്‍വേദത്തിന്റെ നവോന്‍മേഷവും ഓജസും ഒത്തുചേരുന്ന ചായ വികസിപ്പിച്ചെടുക്കാന്‍ ഏറെ നീണ്ടുനിന്ന ഗവേഷണങ്ങള്‍ വേണ്ടിവന്നുവെന്ന് സുശാന്ത് ദാഷ് (റീജണല്‍ പ്രസിഡന്റ് ഇന്ത്യ, ടാറ്റാ ഗ്ലോബല്‍ ബീവറേജസ്) പറയുന്നു. അതേസമയം ചായയുടെ സ്വഭാവിക രുചിക്ക് ഒരു മാറ്റവും വരുത്താതെയാണ് ടീവേദ തയ്യാറാക്കിയിരിക്കുന്നത്. സാധാരണ രൂപത്തിലുള്ള ലീഫ് ടീയുമായാണ് ടീവേദ എത്തുന്നത്. ടീവേദ പ്രൊ എനര്‍ജി, ടീവേദ പ്രൊ വുമണ്‍ എന്നിങ്ങനെ ടീ ബാഗുകളും എത്തുന്നുണ്ട്. ഇതോടൊപ്പം ബ്രഹ്മിയും തുളസിയും ചേരുന്നതാണ് ടീവേദ. ഊര്‍ജദായകമായ ആംല, വൃക്ഷാംല എന്നിവയാല്‍ സമ്പന്നമാണ് പ്രൊ എനര്‍ജി. അശ്വഗന്ധവും ശതാവരിയും ചേര്‍ത്ത് സ്ത്രീകള്‍ക്കു വേണ്ടി സവിശേഷമായി തയ്യാറാക്കിയതാണ് പ്രൊവുമണ്‍.

ടാറ്റാ ടീവേദ 250ഗ്രാം പായ്ക്കിന് 99 രൂപയും, 100ഗ്രാം പായ്ക്കിന് 40 രൂപയുമാണ് വില. ടീ ബാഗുകള്‍ക്ക് 10 എണ്ണമുള്ള പായ്ക്കിന് 60 രൂപയും, 30 എണ്ണമുള്ള പായ്ക്കിന് 160 രൂപയുമാണ് വില.

Comments

comments

Categories: Branding